Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം മുള്‍മുനയില്‍, മുഖ്യന്‍ വിദേശത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2019, 03:20 am IST
in Editorial

ഭീകരവാദം അതിന്റെ ഏറ്റവും ഭീതിജനകമായ മുഖവുമായി ശ്രീലങ്കയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ത്തന്നെ നടുങ്ങിയ കേരളം ഈയിടെ കേള്‍ക്കുന്ന വാര്‍ത്തകള്‍ അതിന്റെ ആഴം ഏറെക്കൂട്ടുന്ന തരത്തിലാണ്. കേരളത്തില്‍ പൊട്ടാനിരുന്നതാണ് ലങ്കയില്‍ പോയി പൊട്ടിയതെന്നു വേണമെങ്കില്‍ പറയാം. ഇവിടത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ചാവേര്‍ ആക്രമണത്തിനുള്ള സജ്ജീകരണങ്ങള്‍ മിക്കവാറും പൂര്‍ത്തിയായിരുന്നതായാണ് സൂചന. അതിനു നിയോഗിക്കപ്പെട്ടിരുന്ന റിയാസ് അബൂബക്കര്‍ എന്ന ഐഎസ് ഏജന്റില്‍ നിന്നു കിട്ടിയ വിവരങ്ങളായതിനാല്‍ അവ ആധികാരകമാവാതെ തരമില്ല. കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണവും കരുതലും അത്ര ശക്തമായതുകൊണ്ടു മാത്രമാണ് പദ്ധതി നടപ്പാക്കാന്‍ ഭീകരര്‍ക്കു പഴുതുകിട്ടാതെ പോയത്. അതുകൊണ്ടു കേരളം പതിവുപോലെ ഇന്നും തുടരുന്നു. 

കേരളത്തില്‍ കാണാമറയത്തു ഭീകരന്മാര്‍ സുരക്ഷിതതമായി വിലസുന്നതായാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഏതുസമയത്തും പ്രവര്‍ത്തനസജ്ജമാകാവുന്ന സ്ലീപ്പിങ് സെല്ലുകളും അവര്‍ക്കുള്ള ഒളിത്താവളങ്ങളും ഇവിടെയുണ്ട്. പക്ഷേ, ഈ പുകിലൊന്നും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ എന്നു പറയുന്ന മന്ത്രിമാര്‍ അറിയാതിരിക്കുകയോ അറിഞ്ഞിട്ടും ഗൗരവത്തിലെടുക്കാതിരിക്കുകയോ ചെയ്തു എന്നതാണ് സമൂഹത്തെ നടുക്കുന്ന മറ്റൊരു കാര്യം. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി വിദേശപര്യടനത്തിനു പോകുന്നൊരു മുഖ്യമന്ത്രിയാണു നമുക്കുള്ളത്. പത്തു ദിവസത്തെ യൂറോപ്യന്‍ പര്യടത്തിനായി പിണറായി വിജയനും പരിവാരങ്ങളും ഉടന്‍ വിമാനം കയറും. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥ കേട്ടിട്ടുണ്ട്. ഇവിടെ സമൂഹത്തിന്റെ മനസ്സാണു കത്തുന്നത്. മുഖ്യന്റെ പോക്ക് വീണവായിക്കാനാണോ അവധിയാഘോഷത്തിനാണോ എന്നറിയില്ല. 

ഭീകരസംഘടനകളുടെ കൈ കേരളത്തിലേയ്‌ക്കു നീളുന്നതായി വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവരം കിട്ടിയിട്ടും ഉറക്കം നടിച്ച സര്‍ക്കാരിന് ഇപ്പോഴും അവരെക്കുറിച്ചു മിണ്ടാനോ ആ വസ്തുത അംഗീകരിക്കാനോ മടിയാണ്. അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പൂഴ്‌ത്തി. വോട്ടു കിട്ടുമെങ്കില്‍ അവര്‍ എന്തും ചെയ്തുകൊള്ളട്ടെ എന്ന നിലപാടിലാണവര്‍. ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്ന അന്താരാഷ്‌ട്ര ഇസ്ലാം ഭീകരസംഘടനയിലേയ്‌ക്ക് ആളെക്കൂട്ടുന്ന റിക്രൂട്ടിങ് മേഖലയായി കേരളം മാറുന്നതായ വാര്‍ത്തയും പുതിയതല്ല.  ഇപ്പോള്‍ ഐഎസിന്റെ പരിശീലനകേന്ദ്രവും ഗൂഢാലോചനാ കേന്ദ്രവുമായി ഈ നാടു മാറിയിരിക്കുന്നു എന്നാണ് അവസാനത്തെ വിവരം. കേരളത്തില്‍ ചിതറിക്കിടക്കുന്ന ഭീകര സംഘടനാ ഗ്രൂപ്പുകളെ പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന നിലവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. 

പ്രളയജലത്തില്‍ കിടന്നു കേരള ജനത കൈകാലിട്ടടിച്ചപ്പോള്‍ ഇതേ സര്‍ക്കാര്‍ കാണിച്ച നിസ്സംഗത നാടു കണ്ടതാണ്. സര്‍ക്കാര്‍ സ്വയം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ മല്‍സ്യബന്ധന സമൂഹവും സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളും സ്വയമേവ മുന്നോട്ടുവരേണ്ടിവന്നു. കിട്ടിയ അവസരം സൈന്യത്തേയും കേന്ദ്രത്തേയും പഴി പറയാന്‍ ഉപയോഗിക്കുന്നതിനും ദുരന്തത്തിന്റെ പേരില്‍ പണം വിലപേശി വാങ്ങാനും ഉപയോഗപ്പെടുത്തിയ ഭരണ സംവിധാനത്തില്‍ നിന്ന് ഉത്തരവാദപ്പെട്ട സമീപനം ആരും പ്രതീക്ഷിക്കുന്നില്ല. ദുരന്തം മുന്നില്‍ക്കണ്ട് പത്തുലക്ഷത്തിലേറെപ്പേരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ച് മരണസംഖ്യ കുറച്ച ഒറീസ്സയിലെ ഭരണാധികാരികളുടെ നടപടി കാണുമ്പോള്‍, താരതമ്യം ചെയ്തുപോയാല്‍ ആരേയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വിധിച്ചതല്ലേ നമുക്ക് അനുഭവിക്കാന്‍ യോഗമുള്ളു. 

പക്ഷേ, ഈ പോക്ക് അപകടമാണ്. ഭീകരതയ്‌ക്കു മുന്നില്‍ നിസ്സംഗത ആയുധമാവില്ല. തുറന്ന കണ്ണുകളും കാതുകളുമായി കേരളത്തെ നിരീക്ഷിക്കുന്ന ദേശീയ സുരക്ഷാ ഏജന്‍സിയുമായി സഹകരിക്കാനുള്ള സന്‍മനസ്സെങ്കിലും കേരളം ഭരിക്കുന്നവരില്‍ നിന്ന് ഉണ്ടായേ പറ്റൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.