Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേരളം ജാഗ്രത പുലര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2019, 04:47 am IST
inEditorial

ഭീകരപ്രവര്‍ത്തനത്തിന്റെ വിളനിലവും ഭീകരരുടെ വിഹാരരംഗവുമായി കേരളം മാറിയിട്ട് കാലം കുറച്ചായി. കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമീപനങ്ങള്‍ പലപ്പോഴും ഭീകരര്‍ക്ക് സഹായമായിത്തീര്‍ന്നിട്ടുമുണ്ട്. രാജ്യത്ത് എവിടെ സ്‌ഫോടനമുണ്ടായാലും അതിന്റെ മുഖ്യകണ്ണിയോ പങ്കാളിയോ ആയി മലയാളിയെ കാണാം. മതതീവ്രവാദിയായ മദനി രംഗത്ത് വരുംമുന്‍പ് ഭീകരസംഘടനയായി പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്ത് സിമി ആയിരുന്നു. നിരോധിക്കപ്പെട്ട സിമിയുടെ പല പ്രവര്‍ത്തകരും ഇരുമുന്നണികളുടെ തലപ്പത്തും തണലിലുമാണ് ഇപ്പോള്‍ കഴിയുന്നത്. അടുത്തകാലത്ത് പലപേരുകളില്‍ പൊങ്ങിവന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് രാഷ്‌ട്രീയം ഒരു മറമാത്രമാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസരം ഒത്തുവന്നാല്‍ അവര്‍ യഥാര്‍ത്ഥ മുഖം കാണിക്കും.

സാമൂഹ്യ സന്നദ്ധ സംഘടനകളെന്ന പേരില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സാന്നിധ്യം അറിയിക്കാനും ശക്തിപ്രാപിക്കാനും അവര്‍ ശ്രമിക്കുന്നത് കാണാം. ഇത്തരം സംഘടനകളെ രഹസ്യമായും പരസ്യമായും സമീപിക്കുകയും സഹായം ഉറപ്പിക്കുന്നതും കാണാം. വോട്ട് ഉറപ്പിക്കാന്‍ രഹസ്യചര്‍ച്ച നടത്തുകയും പിന്നീട് വെളിച്ചത്തായപ്പോള്‍ മലക്കം മറിഞ്ഞതുമൊന്നും മറക്കാറായിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് പിന്തുണ ഉറപ്പാക്കാനാണ് മുസ്ലീംലീഗുകാര്‍ മതതീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയതെന്നതിനാല്‍ കോണ്‍ഗ്രസ് അതിനെ തള്ളിപ്പറയാഞ്ഞതും ശ്രദ്ധേയമാണ്. കേരളത്തെ കാശ്മീരാക്കുമെന്ന മുദ്രാവാക്യം മുഴക്കുന്നവരുടെ രാഷ്‌ട്രീയം കേരളീയര്‍ തിരിച്ചറിയേണ്ടതാണ്. അതിന്റെ പ്രസക്തിയാണ് ശ്രീലങ്കന്‍ സംഭവം ബോധ്യപ്പെടുത്തുന്നത്. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേറാക്രമണത്തിനു നേതൃത്വം നല്‍കിയ ഇസ്ലാമിക ഭീകരര്‍ കേരളത്തിലെത്തിയിരുന്നുവെന്നതിനു സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ച്. ഭീകരര്‍ കേരളവും കര്‍ണാടകവും ജമ്മു കശ്മീരും സന്ദര്‍ശിച്ചിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവിയാണ് വെളിപ്പെടുത്തിയത്. കൂടുതല്‍ പരിശീലനത്തിനും മറ്റു ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കാനുമായിരിക്കാം ഇവരുടെ സന്ദര്‍ശനമെന്നുകൂടി കരസേനാ മേധാവി പ്രസ്താവിച്ചിരിക്കുകയാണ്. മുഖ്യപ്രതിയും ചാവേറുമായിരുന്ന സഹ്‌റാന്‍ ഹാഷിം കേരളത്തിലും തമിഴ്‌നാട്ടിലും വന്നിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചിരുന്നതാണ്.  ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്ത്യ വിവരം നല്‍കിയിരുന്നതായും കരസേനാ മേധാവി സമ്മതിച്ചു. ഭീകരര്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതോടെ എന്‍ഐഎ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ 20 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോപ്പുലര്‍ ഫ്രണ്ട്, ചാവേറാക്രമണങ്ങള്‍ക്കു പിന്നിലുള്ള നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തമിഴ്‌നാട് ഘടകം തുടങ്ങിയവയുമായി ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു റെയ്ഡുകള്‍, ശ്രീലങ്കയിലെ ആക്രമണകാരികളുമായി ബന്ധമുള്ള പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കിറിനെ കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് സഹ്‌റാന്‍ ഹാഷിമുമായി ബന്ധമുണ്ടായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ചാവേറാക്രമണം നടത്തിയവരും കാസര്‍കോട്, കോയമ്പത്തൂര്‍ സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് സൗദി അറേബ്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇന്ത്യന്‍ ഏജന്‍സികള്‍ വിവരം കൈമാറി. ഇന്ത്യ നല്‍കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൗദിയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത് ശ്രദ്ധേയമാണ്. അതേ സമയം ശ്രീലങ്കയിലേത് പോലെ കോട്ടയത്ത് സ്‌ഫോടനം നടത്തുമെന്ന സന്ദേശവും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ട സംസ്ഥാനമാണ് കേരളം. വോട്ടു മാത്രം നോക്കി നീങ്ങുന്നവരുടെ അലസതയും അലംഭാവവും വലിയ അപകടത്തിന് സാഹചര്യം ഒരുക്കുമെന്നതില്‍ സംശയമില്ല. ഏതായാലും ജാഗ്രതയും പരിശോധനയും വേണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷെ രാഷ്‌ട്രീയ നേതൃത്വം അതിന് സമ്മതിക്കുമോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.