Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘തീര്‍ച്ചയായും തീര്‍ച്ച’

എസ്.കെbyഎസ്.കെ
May 5, 2019, 04:40 am IST
inVicharam

”ഈസ്റ്റമീന്‍കിരെ എന്ന അനുഗ്രഹീത എഴുത്തുകാരിയുടെ തൂലിക കൂടിയാകുമ്പോള്‍ തീര്‍ച്ചയായും സമകാലിക സാഹിത്യത്തില്‍ അടുത്തകാലത്തുവന്ന ഏറ്റവും മികച്ച നോവലുകളില്‍ ഒന്നായി ഈ പുസ്തകം ശ്രദ്ധിക്കപ്പെടും എന്നു തീര്‍ച്ച.”

അനുഗ്രഹം ലഭിച്ചയാള്‍ അനുഗൃഹീതനോ അനുഗൃഹീതയോ ആണ്. ഇവിടെ ‘അനുഗൃഹീത’ എഴുത്തുകാരി എന്നുവേണം. അനുഗ്രഹീതന്‍, അനുഗ്രഹീത, അനുഗ്രഹീതം എന്നീ തെറ്റായ പ്രയോഗങ്ങള്‍ മാധ്യമങ്ങളിലും പുസ്തകങ്ങളിലും വ്യാപകമായി കൊണ്ടിരിക്കുന്നു. 

ഈ വാക്യത്തില്‍ ‘തീര്‍ച്ചയായും’, ‘തീര്‍ച്ച’ എന്നീ രണ്ടു വാക്കുകളും കൂടി വേണ്ട. അവയിലൊന്ന് ഒഴിവാക്കാം. പറയുന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാത്തതുകൊണ്ടാവാം ഈ ആവര്‍ത്തനം!

”തീര്‍ച്ചയായും ആ അഴിമതിയാരോപണം അടിസ്ഥാനരഹിതമല്ലെന്ന് എനിക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും”. 

”ഇത് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു പരിപാടിയാണ്. യുവതലമുറയ്‌ക്കിത് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലെന്ന് തീര്‍ച്ചയാണ്”. 

എഴുത്തിലും ഭാഷണത്തിലും ഇങ്ങനെ സ്ഥാനത്തും അസ്ഥാനത്തും തീര്‍ച്ച കടന്നു വരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന പദങ്ങളിലൊന്നാണ് തീര്‍ച്ച. 

”സമകാലിക സാഹിത്യത്തില്‍ അടുത്തകാലത്തു വന്ന ഏറ്റവും മികച്ച നോവലുകളില്‍…” 

സമകാലികവും അടുത്തകാലവും കൂടി വേണ്ട. രണ്ടിനും ഇവിടെ ഒരേ അര്‍ത്ഥമാണ് ഉദ്ദേശിച്ചിട്ടുള്ളത്. 

”സമകാലികസാഹിത്യത്തിലെ ഏറ്റവും മികച്ച’ എന്നോ ‘അടുത്ത കാലത്തു വന്ന ഏറ്റവും മികച്ച’ എന്നോ എഴുതിയാല്‍ ആവര്‍ത്തനം ഒഴിവാക്കാം. 

”പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരു പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പോലും കഴിയാതെ അവര്‍ തങ്ങളുടെ കൂട്ടായ്‌മയുടെ ദൈന്യത തുറന്നു കാട്ടുന്നു”. 

‘ദൈന്യത’ തെറ്റ് ‘ദീനത’, ‘ദൈന്യം’ എന്നിവ ശരി. സാദൃശ്യത, ജാള്യത, ഐക്യത തുടങ്ങിയ തെറ്റായ പ്രയോഗങ്ങളും സാധാരണമായിരിക്കുന്നു. 

‘സാദൃശ്യം, സദൃശത, ജാള്യം, ജളത, ഐക്യം, ഏകത’ എന്നിവ ശരി. 

”മാതൃഭാഷ എന്നത് വെറും ഭൗതികതലത്തില്‍ മാത്രം നില്‍ക്കുന്ന ഒന്നാണോ”. 

‘വെറും’, ‘മാത്രം’ എന്നിവയില്‍ ഒന്നു മതി. 

”ദേശവത്കരണം കൊണ്ടുമാത്രം സേവന മേഖല മെച്ചപ്പെടുകയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു”.

‘ദേശവത്കരണം തെറ്റ്’, ‘ദേശത്തിന്റേതാകുക’ എന്ന അര്‍ത്ഥം കിട്ടാന്‍ ‘ദേശസാത്കരണം’ എന്നു വേണം. 

”ചപ്പാത്തി നമുക്ക് അന്യനല്ല. ഗോതമ്പില്‍ നിന്ന് ഉണ്ടാക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ചപ്പാത്തി. നാം സ്ഥിരമായി ആശ്രയിക്കുന്ന ചെടികളില്‍ നിന്നും ലഭിക്കുന്ന കൊഴുപ്പിന്റെ ഒരു പ്രധാന ഉറവിടമാണ് ഗോതമ്പ്. ചപ്പാത്തി ശരീരത്തില്‍ എത്തുമ്പോള്‍ അവ ശരീരത്തിലെ ഹീമോഗ്‌ളോബിന്റെ അളവ് സമതുലിതാവസ്ഥയില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നു. ചപ്പാത്തി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താത്തവര്‍ നിങ്ങളുടെ ഡോക്ടറോട് അല്ലെങ്കില്‍ ഡയറ്റീഷ്യനോട് ചോദിച്ചതിന് ശേഷം മാത്രം ഇത് ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുക”. 

‘അന്യനല്ല’ എന്ന പ്രയോഗത്തിലൂടെ ചപ്പാത്തിയെ ‘ഒരാണാ’ക്കിയത് ഒരു രസത്തിനു വേണ്ടിയായിരിക്കാം! എങ്കിലും ഇത് ആണധികാരപ്രയോഗത്തിന്റെ മറ്റൊരുദാഹരണമാണെന്ന് സ്ത്രീവിമോചനവാദികള്‍ ആക്ഷേപിക്കാനിടയുണ്ട്! ‘അന്യമല്ല’ എന്നു പ്രയോഗിച്ചെങ്കില്‍ ഈ ആശങ്ക ഒഴിവാക്കാമായിരുന്നു. ‘ഗോതമ്പില്‍ നിന്ന്’ എന്നതിനേക്കാള്‍ ഉചിതം ‘ഗോതമ്പുകൊണ്ട്’ എന്നതാണ്. മൂന്നമത്തെ വാക്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാനാവുന്നില്ല. നാലാമത്തെ വാക്യത്തിലെ ‘ശരീരത്തില്‍ എത്തുമ്പോള്‍ അവ’ എന്ന ഭാഗം ഒഴിവാക്കാം. 

ചപ്പാത്തി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍പ്പോരേ? എന്തിനാണ് ‘ഭക്ഷണക്രമ’ത്തിലും ‘ഭക്ഷണരീതി’യിലും ഉള്‍പ്പെടുത്തുന്നത്?

പിന്‍കുറിപ്പ്:

ഉത്സവവാര്‍ത്തയില്‍ കണ്ടത്:-

‘രാത്രി 9 മുതല്‍ രാവണോത്സവം കഥകളി ഉണ്ടായിരിക്കും’. ‘ഉദ്ഭവം’, ‘ഉത്സവ’മായത് അച്ചടിതെറ്റാണെന്ന് ആശ്വസിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

Kerala

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.