കൊച്ചി: 46ാമത് സംസ്ഥാന സബ്ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ എറണാകുളത്തിന് ഇരട്ടക്കിരീടം. പെണ്‍കുട്ടികളുടെ ഫൈനലില്‍ എറണാകുളം തൃശൂരിനെ 46-37ന് തോല്‍പ്പിച്ചു. അമന്‍ഡ മരിയ 13 പോയിന്റുകളുമായി എറണാകുളത്തിന്റെ ടോപ് സ്‌കോററായി. തൃശൂരിനായി ലിയ ഷോണി 16 പോയിന്റുകള്‍ നേടി.
കോഴിക്കോടിനെ 34-14ന് തോല്‍പ്പിച്ചാണ് എറണാകുളത്തിന്റെ ആണ്‍കുട്ടികളുടെ ടീം ചാമ്പ്യന്‍മാരായത്. ജൊഹാന്‍ ജെന്‍സണാണ് ടോപ് സ്‌കോറര്‍ (10). പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂരിനെ തോല്‍പ്പിച്ച് തിരുവനന്തപുരവും (30-13), ആണ്‍കുട്ടികളുടെവിഭാഗത്തില്‍ കോട്ടയത്തെ തോല്‍പ്പിച്ച് ആലപ്പുഴയും (29-27) മൂന്നാം സ്ഥാനക്കാരായി. എറണാകുളത്തിന്റെ അമന്‍ഡ മരിയയെയും ജൊഹാന്‍ ജെന്‍സണെയും ടൂര്‍ണമെന്റിലെ മികച്ച താരങ്ങളായി തെരഞ്ഞെടുത്തു.
തൃശൂരിന്റെ ലിയ ഷോണിയും കോഴിക്കോടിന്റെ അരവിന്ദും മികച്ച ഭാവി താരങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ താരങ്ങളായ സ്റ്റെഫി നിക്സണും സുഭാഷ് ജെ ഷേണായിയും വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
















