Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമശരമേറ്റ് നിത്യമുക്തി നേടിയ ഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 03:20 am IST
in Samskriti

ശൂര്‍പ്പണഖ പോയി ഏറെ നേരം കഴിഞ്ഞില്ല, വാളും ശൂലങ്ങളുമായി അത്യുച്ചത്തില്‍ അലറി യുദ്ധസന്നാഹങ്ങളോടെ പതിന്നാലു ഭീകര രാക്ഷസന്മാര്‍ രാമന്റെ ആശ്രമത്തിനരികെയെത്തി. അവര്‍ക്കൊപ്പം ശൂര്‍പ്പണഖയുമുണ്ടായിരുന്നു. ഖരന്റെ പ്രേരണയാല്‍ രാമലക്ഷ്മണന്മാരെ വധിക്കാനെത്തിയതായിരുന്നു അവര്‍. ലക്ഷ്മണന്‍ നിമിഷനേരം കൊണ്ട്  പതിന്നാലു പേരേയും കാലപുരിക്ക് അയച്ചു. അതു കണ്ട് ഭയന്ന ശൂര്‍പ്പണഖ വീണ്ടും ഖരന്റെ അരികിലേക്കോടി. 

ഒരു മഹാസൈന്യത്തിന്റെ വരവായിരുന്നു പിന്നീട്. ആകാശം മുഴുവന്‍ പൊടിപടലങ്ങളാല്‍ നിറഞ്ഞു. അതുകണ്ട് പക്ഷികള്‍ പരിഭ്രമിച്ചു പറന്നു. കാട്ടിലെ മൃഗങ്ങളും ഭയന്നോടി. സിംഹങ്ങളുടെ അലര്‍ച്ചയും ആനകളുടെ അമര്‍ച്ചയും സര്‍വത്ര പ്രതിധ്വനിച്ചു. 

രാമനെയും ലക്ഷ്മണനെയും വധിക്കാന്‍ താനയച്ച സേനാനികളെ ലക്ഷ്മണന്‍ കൊന്ന വാര്‍ത്തയറിഞ്ഞ ഖരന്റെ വരവായിരുന്നു അത്. പരാക്രമികളായ രണ്ടു സഹോദരന്മാര്‍ക്കും പതിന്നാലായിരം സേനാനികള്‍ക്കുമൊപ്പം  അഹങ്കരിച്ചുള്ള വരവ്. ഇതറിഞ്ഞ ലക്ഷ്മണന്‍ ഖരനേയും കൂട്ടരേയും നേരിടാന്‍ തനിക്ക് അനുമതി തരണമെന്ന് രാമനോട് അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന മാനിച്ചെങ്കിലും യുദ്ധം ചെയ്യാന്‍ ലക്ഷ്മണന് അനുമതി നല്‍കിയില്ല. ഈ യുദ്ധം തനിയേ ചെയ്യാമെന്നായിരുന്നു രാമന്റെ തീരുമാനം.  

ഈ സൈന്യത്തെക്കണ്ട രാമന്‍  ചാപബാണ തൂണീരങ്ങള്‍ ധരിച്ച് ആ മഹാസൈന്യത്തെ അഭിമുഖീകരിച്ചു. സൈന്യത്തിലെ ഓരോ വ്യക്തിക്കും പ്രതിയോഗിയായി രാമനുണ്ടായിരുന്നു. മൂന്നു നാഴികകൊണ്ട് ഖരസൈന്യം നാമാവശേഷമായി. ഇതു കണ്ട് ഖരന്റെ സഹോദരന്മാര്‍ രാമന്റെ നേരെ പാഞ്ഞടുത്തു. രണ്ടുപേരെയും നിമിഷങ്ങള്‍ക്കകം രാമന്‍ വധിച്ചു. പിന്നീട് രാമഖരന്മാര്‍ തമ്മിലായി യുദ്ധം. അതൊരു മഹായുദ്ധം തന്നെയായിരുന്നു.   മഹാസ്ത്രങ്ങളും ദിവ്യാസ്ത്രങ്ങളും അവര്‍ പരസ്പരം പ്രയോഗിച്ചു. ആരു ജയിക്കുമെന്നത് പ്രവചിക്കാനാവാത്ത യുദ്ധം. രാമന്റെ യുദ്ധപാടവം കാണാന്‍ രാമന് വിജയമാശംസിക്കാന്‍ ദേവദേവര്‍ഷികള്‍ ആകാശത്ത് അണിനിരന്നു. 

അഗസ്ത്യമുനി സമ്മാനിച്ച ചാപബാണതൂണീരങ്ങള്‍ പെട്ടെന്ന് രാമന്റെ കൈയില്‍ പ്രത്യക്ഷപ്പെട്ടു. അവ സമ്മാനിച്ച വേളയില്‍ ആവശ്യമുള്ളപ്പോള്‍ സ്വീകരിക്കാം എന്നു പറഞ്ഞ് രാമന്‍ അത് അഗസ്ത്യനെത്തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചവയായിരുന്നു. പരശുരാമദത്തമായ വൈഷ്ണവ തേജസ്സ് രാമനി

ല്‍ പൂര്‍വാധികം ചൈതന്യത്തോടെ തിളങ്ങുന്നു. ശ്രീരാമധനുസ്സില്‍ നിന്ന് ബ്രഹ്മാസ്ത്രം ചീറിപ്പാഞ്ഞു. അതോടെ ഖരന്റെ കഥ കഴിഞ്ഞു. പതിനാലായിരം സൈന്യങ്ങളേയും ഖരനേയും ഖരന്റെ സഹോദരന്മാരായ ദൂഷണത്രിശ്ശിരസ്സുകളേയും മൂന്നേമുക്കാല്‍ നാഴിക കൊണ്ടാണ് രാമന്‍ നാമാവശേഷരാക്കിയത്. രാമശരം നേരിട്ടേറ്റുമരിച്ച അവര്‍ക്കെല്ലാം നിത്യമുക്തി ലഭിച്ചു. ദേവീദേവന്മാരുടെ പുഷ്പഹാരങ്ങളണിഞ്ഞ് ആശ്രമത്തിലെത്തിയ രാമനെ സീതാദേവി പ്രേമാതിരേകത്തോടെ എതിരേറ്റു. യുദ്ധംകഴിഞ്ഞെത്തിയ ജ്യേഷ്ഠനെ പരിചരിക്കാന്‍ കാത്തിരിക്കുകയായിരുന്നു ലക്ഷ്മണന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

പുതിയ വാര്‍ത്തകള്‍

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.