തൊടുപുഴ: സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവന്തപുരത്തിന് ഇരട്ട കിരീടം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കോട്ടയത്തെ പിന്തള്ളിയാണ് തിരുവനന്തപുരം ജേതാക്കളായത്.
ആണ്‍കുട്ടികളുടെ ഫൈനലില്‍ എന്‍ബിഎ അക്കാദമി താരം പ്രണവ് പ്രിന്‍സിന്റെ നേതൃത്വത്തില്‍ അനായാസം കോട്ടയത്തെ കീഴടക്കി. സ്‌കോര്‍: 45-28. തിരുവനന്തപുരത്തിനായി പ്രണവ് 28 പോയിന്റ് നേടി.
പെണ്‍കുട്ടികളുടെ ഫൈനലില്‍ കടുത്തപോരാട്ടത്തില്‍ തിരുവനന്തപുരം ജയിച്ചുകയറുകയായിരുന്നു. സ്‌കോര്‍: 59-56. ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ ചിന്നു കോഹി, അഭിരാമി, അമൃത എന്നിവരുടെ മികവില്‍ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം കിരീടം നിലനിര്‍ത്തി.
















