സിയാന്‍(ചൈന): ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ താരങ്ങള്‍ മികവ് തുടരുന്നു. അമിത് ധന്‍കര്‍ വെള്ളി മെഡലും കോണ്‍വെല്‍ത്ത് വെളളിമെഡല്‍ ജേതാവായ രാഹുല്‍ അവയര്‍ വെങ്കലവും കരസ്ഥമാക്കി.
2013 ലെ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 66 കിലോഗ്രാമില്‍ സ്വര്‍ണം നേടിയ അമിത് ഇന്നലെ 74 കിലോഗ്രാമിലാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ കസാക്ക്സ്ഥാന്റെ ഡാനിയര്‍ കൈസനോവിനോട് 0-5 ന് തോറ്റു. കിര്‍ഗിസ്ഥാന്റെ ഇല്‍ഗിസിനെ 5-0 ന് തോല്‍പ്പിച്ചാണ് അമിത് ഫൈനലിലെത്തിയത്.
ഗോള്‍ഡ് കോസ്റ്റ് കോണ്‍വെല്‍ത്ത് ഗെയിംസില്‍ 57 കിലോഗ്രാമില്‍ സ്വര്‍ണമെഡല്‍ നേടിയ രാഹുല്‍ 61 കിലോഗ്രാമിലാണ് ഇന്നലെ വെങ്കലം നേടിയത്. പ്ലേ ഓഫ് മത്സരത്തില്‍ കൊറിയയുടെ ജിന്‍ചോയല്‍ കിമ്മിനെ 9-2 ന് തോല്‍പ്പിച്ചു.
















