Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സഹോദരസവിധത്തില്‍ ഭരതന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 05:38 am IST
inSamskriti

ദശരഥന്റെ ദേഹവിയോഗത്തിനു ശേഷം മൂന്നാം ദിവസമാണ് ഭരതശത്രുഘ്നന്‍മാര്‍ അയോധ്യയില്‍ എത്തിയത്. അച്ഛന്റെ ചരമവൃത്താന്തമൊന്നും കുമാരന്മാരെ അറിയിച്ചിരുന്നില്ല. അയോധ്യയെന്തേ ഇത്രയും ശോകമൂകമായിരിക്കുന്നതെന്ന് അവര്‍ ശങ്കിച്ചു. എല്ലായിടവും ഒരേസമയം ശൂന്യവും നിശ്ശബ്ദവുമായതു പോലെ. 

ഭരതന്‍ രാജകീയ ഉപമന്ത്രശാലയിലേക്കു പോയി. വസിഷ്ഠനും സുമന്ത്രനും അവിടെ ദുഃഖിതരായി ഇരിപ്പുണ്ടായിരുന്നു. അതിനകം അച്ഛന്റെ വിയോഗം ഭരതനറിഞ്ഞിരുന്നു. വസിഷ്ഠന്റേയും സുമന്ത്രന്റേയും നിര്‍ദേശങ്ങളനുസരിച്ച് ഭരതന്‍ ശേഷക്രിയകളെല്ലാം ചെയ്തു. 

നടന്നതെല്ലാം അറിഞ്ഞില്ലേ, ഇനിയെന്താണ് പദ്ധതികളെന്ന് വസിഷ്ഠന്‍ ഭരതനോട് ആരാഞ്ഞു. അമ്മയായ കൈകേയി നടത്തിയ അന്യായങ്ങള്‍ അറിഞ്ഞെന്ന് ഭരതന്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ വനത്തിലേക്ക് പുറപ്പെടണം. രാമലക്ഷ്മണന്മാരേയും സീതാദേവിയേയും തിരികെ കൊണ്ടുവരണം. ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണം. അതാണ് തന്റെ ആദ്യ ദൗത്യമെന്ന് ഭരതന്‍ പറഞ്ഞു. എന്നാല്‍ രാജ്യാഭിഷേകവരവും അച്ഛന്‍ അമ്മയ്‌ക്ക് നല്‍കിയിട്ടുണ്ടെന്നും കുമാരനാണ് അഭിഷിക്തനാകേണ്ടതെന്നും വസിഷ്ഠന്‍ ഭരതനെ ഓര്‍മപ്പെടുത്തി. 

 അതുകേട്ട ഭരതന്‍ കോപം കൊണ്ടു ജ്വലിച്ചു. ”ഇഷ്ടവരം നേടിയ ആള്‍ തന്നെ അഭിഷേകവും നടത്തട്ടെ. ഞാന്‍ ജ്യേഷ്ഠനോടൊത്ത് വനത്തില്‍ കഴിഞ്ഞോളാം” എന്നായിരുന്നു ഭരതകുമാരന്റെ മറുപടി. അങ്ങനെയാണ് കുമാരന്റെ നിശ്ചയമെങ്കില്‍ ഞാനും കുമാരനൊപ്പം വരാമെന്ന് വസിഷ്ഠന്‍ പറഞ്ഞു. കൂടെപ്പോകാനായിരുന്നു സുമന്ത്രന്റെയും തീരുമാനം. ആചാര്യന്‍ കൂടെവരട്ടെ. എന്നാല്‍, രാജ്യകാര്യങ്ങള്‍ നോക്കാന്‍ മന്ത്രി അയോധ്യയില്‍ വേണമെന്ന് സുമന്ത്രനോട് ഭരതന്‍ അപേക്ഷിച്ചു. 

കാഷായ വസ്ത്രം ധരിച്ച് ഭരതന്‍ വനയാത്രയ്‌ക്കൊരുങ്ങി. ശത്രുഘ്നനും അതേ വേഷം അനുകരിച്ച് സഹോദരനൊപ്പം യാത്രയ്‌ക്കൊരുങ്ങി. വസിഷ്ഠനും തയാറെടുപ്പോടെയെത്തി. വാര്‍ത്ത രാജധാനിയിലും അന്തഃപുരത്തിലും മാത്രമല്ല അയോധ്യയുടെ ഓരോ കോണിലും നിറഞ്ഞു. അന്തഃപുരത്തിലുള്ളവരും പൗരപ്രമുഖരുമുള്‍പ്പെട്ട ജനാവലി വനയാത്രയില്‍ ഭരതനെ അനുഗമിക്കാനായി അവിടെ തടിച്ചു കൂടി. കൂടെ വരാന്‍ ഒരുങ്ങിയ ആരെയും ഭരതകുമാരന്‍ തടഞ്ഞില്ല. പക്ഷേ ഒരാള്‍ക്കു മാത്രം നിരോധനാജ്ഞ നല്‍കി. അത് കൈകേയിക്കായിരുന്നു. ‘അന്തഃപുരം വിട്ട് പുറത്തെങ്ങും ഇറങ്ങിപ്പോകരുതെ’ന്നായിരുന്നു മകന്‍ അമ്മയ്‌ക്ക് നല്‍കിയ ആജ്ഞ. 

യാത്രാസംഘം വനത്തിലേക്ക് പുറപ്പെട്ടു. മുന്നിലുള്ള തേരില്‍ വസിഷ്ഠനും അരുന്ധതിയുമായിരുന്നു. മറ്റൊരു തേരില്‍ കൗസല്യയും സുമിത്രയും. കാല്‍നടയായി ഭരതനും ശത്രുഘ്നനും മൂന്നാമത്. അതിനു പിറകിലായി പൗരാവലി. യാത്ര ചെയ്തും വിശ്രമിച്ചും ആ സംഘം ഗംഗാതീരത്തെത്തി. ഒരു സംഘം യാത്രികര്‍ ഗംഗാതീരത്തെത്തിയത് ചാരന്‍മാര്‍ വഴി ഗുഹന്‍ അറിഞ്ഞു. അവരെക്കുറിച്ചറിയാന്‍ ഗുഹന്‍ വേഷപ്രച്ഛന്നനായി അവിടെയെത്തി. ഭരതകുമാരനെ പരിചയപ്പെട്ട ഗുഹന്റെ മനസ്സില്‍ ആശങ്കകള്‍ അകന്നു. അവരെയും കൂട്ടി ശ്രീരാമന്‍ താമസിക്കുന്ന വനത്തിലേക്ക് യാത്രയായി. 

രാമനെ കാണാനുള്ള വ്യഗ്രതയില്‍ ആരും യാത്രാക്ലേശം അറിഞ്ഞതേയില്ല. ദീര്‍ഘയാത്രയ്‌ക്കൊടുവില്‍ അവര്‍ ചിത്രകൂടത്തിലെത്തി. ജനബാഹുല്യം ആശ്രമാന്തരീക്ഷത്തിന് അലോസരമാകരുതെന്ന് കരുതി പൗരാവലിയെ ദൂരെയൊടിത്ത് നിര്‍ത്തിയ ശേഷം വസിഷ്ഠനും അരുന്ധതിയും കൗസല്യയും സുമിത്രയും ഭരതശത്രുഘ്നന്മാരും മാത്രം ആശ്രമസങ്കേതത്തിലേക്ക് പ്രവേശിച്ചു. അപ്രതീക്ഷിതമായിരുന്ന ആ കണ്ടുമുട്ടല്‍  ഭരതാദികളേയും രാമലക്ഷ്മണന്മാരേയും ആനന്ദത്തിലാഴ്‌ത്തി. 

ദശരഥന്റെ ചരമവൃത്താന്തം വൈകാതെ സീതാരാമലക്ഷ്മണന്മാരെ അറിയിച്ചു. അനിയന്ത്രിതമായിരുന്നു അവരുടെ സങ്കടം. അത് ഭരതശത്രുഘ്നന്മാരിലേക്കും കൗസല്യാസുമിത്രകളിലേക്കും പടര്‍ന്നേറി. ആശ്രമം സന്താപക്കടലായി. അതിന്റെ തീവ്രതയേറിവരുന്നതറിഞ്ഞ് വസിഷ്ഠന്‍ ഇടപെട്ടു. മരണത്തിന്റെ അനിവാര്യതയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ തുടങ്ങി. ഇനി ഓരോരുത്തരും അവരരവരുടെ കര്‍മങ്ങളില്‍ വ്യാപൃതരാകണമെന്നും  മുനിവര്യന്‍ ഉപദേശിച്ചു. അനന്തരം അച്ഛനു ചെയ്യേണ്ട തര്‍പ്പണാദികള്‍ വസിഷ്ഠന്റെ മേല്‍നോട്ടത്തില്‍ വനത്തില്‍ വച്ച് രാമനുംസഹോദരങ്ങളും ഭംഗിയായി നിറവേറ്റി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

India

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.