Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ശ്രീലങ്ക നല്‍കുന്ന മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 05:29 am IST
inEditorial

ശ്രീലങ്കയുടെ തലസ്ഥാനം കണ്ട ചോരപ്പുഴ ഒരു മുന്നറിയിപ്പാണ്. ലോകരാഷ്‌ട്രങ്ങള്‍ക്കെല്ലാം അതു ബാധകമാണെങ്കിലും തൊട്ടടുത്ത അയല്‍ക്കാരെന്ന നിലയില്‍ ഇന്ത്യക്കും പ്രത്യേകിച്ചു കേരളത്തിനും അത് ഏറെ പ്രസക്തമാവുന്നു.

തീവ്രവാദത്തിന്റെ ഭീകരമുഖം നമ്മുടെ വാതില്‍പ്പടിക്കു തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. കരുതലോടെ വേണം ഭാവിയെക്കുറിച്ചു ചിന്തിക്കാന്‍. നമ്മുടെ ഉപഭൂഖണ്ഡത്തിലെ ഭീകരതയുടെ ദുര്‍മുഖത്തെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് കൊളംബോയില്‍ നടന്ന നരനായാട്ട്. 

ജനതാ വിമുക്തി പെരമുന, എല്‍ടിടിഇ തുടങ്ങിയ വിഘടനവാദ ഭീകരസംഘടനകള്‍ മൂലമുള്ള ആഭ്യന്തരപ്രശ്‌നങ്ങളും പോരാട്ടങ്ങളും സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങളും വിതറിയ നാശങ്ങളില്‍നിന്നു പതിയെ കരകയറിവരുകയായിരുന്നു ലങ്ക.

നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആ പുനര്‍നിര്‍മാണത്തിന്റെ അടിത്തറ വിനോദസഞ്ചാര മേഖലയായിരുന്നു. ശാസ്ത്രീയമായ പഠനത്തിലൂടെ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണവര്‍ നടപ്പാക്കിവന്നത്. അതു വന്‍തോതില്‍ വിദേശികളെ ആകര്‍ഷിക്കുകയും ചെയ്തു. അതില്‍ ഊന്നി, നിവര്‍ന്നുനില്‍ക്കാന്‍ ഏതാണ്ടു കെല്‍പ്പുനേടിയ അവസരത്തിലെ ഭീകരാക്രമണ പരമ്പര തകര്‍ത്തുകളഞ്ഞത് അതേ മേഖലയെത്തന്നെയാണ്. മര്‍മം അറിഞ്ഞുള്ള അടിയായിപ്പോയി ശ്രീലങ്കയെ സംബന്ധിച്ച് ഈ ആക്രമണം. 

ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും നക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ തൗഹീദ് ജമാഅത്ത് എന്ന ഇസ്ലാം ഭീകരവാദ സംഘടനയുടെ നേര്‍ക്കാണു സംശയത്തിന്റെ മുനനീളുന്നത്. മാലദ്വീപ് മുതല്‍ ബംഗ്ലാദേശ് വരെ ചിതറിക്കിടക്കുന്ന ചെറുഗ്രൂപ്പുകളുടെ കണ്ണികളില്‍ ഒന്നായ തൗഹീദിനു തമിഴ്‌നാട്ടില്‍ സാന്നിധ്യമുണ്ടെന്നാണു സൂചന. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) എന്ന കൊടും ഭീകരസംഘടനയുടെ സഹായവും നിയന്ത്രണവും ഉള്ള ഗ്രൂപ്പുകളാണിവ. ഐഎസിലേയ്‌ക്കു കേരളത്തില്‍നിന്നു റിക്രൂട്ട്‌മെന്റു നടക്കുന്നതായി വ്യക്തമായിക്കഴിഞ്ഞതാണല്ലോ. അപകടം എത്ര അടുത്താണെന്നു തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു. 

ദേശീയ സുരക്ഷയ്‌ക്കും ആഭ്യന്തര സുരക്ഷയ്‌ക്കും ഭീഷണിയുണ്ടെന്നും അവയെ കര്‍ശനമായി നേരിട്ടേ മതിയാകൂ എന്നും പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു പറയുന്നതിന്റെ പൊരുള്‍ ഇതുതന്നെയാണ്. പക്ഷേ, അതിന്റെ പേരില്‍ അദ്ദേഹത്തെ വര്‍ഗീയവാദിയെന്നു വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ പ്രതിപക്ഷ നേതാക്കള്‍. രാജ്യസ്‌നേഹത്തേയും ദേശീയബോധത്തേയും വികലമായി വ്യാഖ്യാനിക്കാനാണ് അവര്‍ക്കു വ്യഗ്രത.

ഭീകരത തുടച്ചുനീക്കുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും, ഏതെങ്കിലും സമുദായത്തോടല്ല, ഭീകരവാദത്തോടാണു പോരാട്ടം എന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറയുന്നതിന് അവര്‍ വില കല്‍പ്പിക്കുന്നുമില്ല. വോട്ടു തങ്ങള്‍ക്കു കിട്ടുമെങ്കില്‍ ആര് എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെ എന്ന ചിന്തയില്‍നിന്നാണ് ഇത്തരം നിലാപാടുകള്‍ ഉടലെടുക്കുന്നത്. അധികാരത്തിലെത്തിയാല്‍ ദേശീയസുരക്ഷയ്‌ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്‌ക്കുമെന്നും ഭീകരതയ്‌ക്കെതിരായ നടപടികളിലും നിയമത്തിലും വെള്ളം ചേര്‍ക്കുമെന്നും പ്രകടനപത്രികയില്‍ എഴുതിച്ചേര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നതും ബാലിശമായ ഇതേ ചിന്താഗതികൊണ്ടു തന്നെ. 

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്കു വ്യക്തമായ മുന്നറിയിപ്പാണ് ശ്രീലങ്കാസംഭവം നല്‍കുന്നത്. മഹാവിപത്തിനുമുന്നില്‍, ഒരു തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച മുന്നറിയിപ്പ്. സമൂഹം നിലനില്‍ക്കണമെങ്കില്‍ രാഷ്‌ട്രം നിലനില്‍ക്കണം. സമൂഹം നിലനിന്നാലേ വ്യക്തികള്‍ക്കു നിലനില്‍പ്പുള്ളൂ. അതിനു ശക്തമായ നിയമം വേണം. അതു കര്‍ശനമായി പാലിക്കപ്പെടണം. നടപ്പാക്കാന്‍ ചങ്കുറപ്പും കാര്യക്ഷമതയും പക്വതയുമുള്ള ഭരണസംവിധാനവും വേണം. വെള്ളം ചേര്‍ത്ത നിയമങ്ങള്‍ക്കും, നട്ടെല്ലു നിവരാത്ത നേതൃത്വത്തിനും രാഷ്‌ട്രത്തെ രക്ഷിക്കാനാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.