Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംസ്ഥാന രാഷ്‌ട്രീയത്തിന്റെ നിലനില്‍പ്പ് മാണ്ഡ്യയിലെ വിജയത്തെ ആശ്രയിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2019, 11:23 am IST
in India

ബെംഗളൂരു: സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ നിലനില്‍പ്പ് മാണ്ഡ്യയിലെ വിജയത്തെ ആശ്രയിച്ചിരിക്കും. ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലതാ അംബരീഷും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് മാണ്ഡ്യയില്‍ നടന്നത്.

ശക്തമായ മത്സരത്തില്‍ സുമലതയ്‌ക്കനുകൂലമായ നിലപാടുകളാണ് മണ്ഡലത്തില്‍ ഭൂരിഭാഗം സ്ഥലത്തും ഉയര്‍ന്നത്. സുമലതയ്‌ക്കനുകൂലമായിട്ട് സിനിമാ താരങ്ങളായ ദര്‍ശന്‍, യാഷ് എന്നിവര്‍ പരസ്യമായ പ്രചരണത്തിനെത്തി. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ പല നേതാക്കളും സുമലതയ്‌ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ പേരില്‍ കെപിസിസി അംഗം ഉള്‍പ്പെടെ 15 പേരെ സസ്‌പെന്‍ഡ് ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി വന്ന പരിപാടിയില്‍ നിന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാവുമായ ചേലുവരയ സ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. ഇതെല്ലാം മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായി. 

   കൊട്ടിക്കലാശത്തില്‍ പോലും കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചിത്രവും ഉപയോഗിച്ച് കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുമലയ്‌ക്കൊപ്പം പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ സഖ്യത്തിനുള്ളില്‍ വലിയ വിള്ളല്‍ വീഴുകയായിരുന്നു. ഇത് മാണ്ഡ്യ, ഹാസന്‍, മൈസൂരു മണ്ഡലങ്ങളില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമായിരുന്നു. ഇത് പലസമയത്തും സഖ്യത്തിന്റെ മുന്നോട്ടുള്ള പോക്ക് വിഷമകരമാകും എന്ന രീതിയില്‍ മുഖ്യമന്ത്രിയും ദേവഗൗഡയും സിദ്ധരാമയ്യയും പല വേദികളിലും സംസാരിക്കുകയുണ്ടായി. മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടാല്‍ അത് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ തകര്‍ച്ചയ്‌ക്ക് വഴിവെക്കും. 

അതൊടൊപ്പം തന്നെ കോണ്‍ഗ്രസ് ജെഡിഎസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം വ്യാപിക്കാനും സാധ്യതയുണ്ട്. അതിനാല്‍ മാണ്ഡ്യയിലെ വിജയത്തെ ആസ്പദമാക്കിയായിരിക്കും സംസ്ഥാനത്തെ സഖ്യത്തിന്റെ മുന്നോട്ടുള്ള പോക്ക്. ഇതോടൊപ്പം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരുമിച്ച ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലൂടെ നേരിട്ട ആദ്യത്തെ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്. എന്നാല്‍ ഇതില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇരുകൂട്ടരും സഖ്യത്തിലായത്.

ഫലത്തില്‍ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ അണികളെ ഒരുമിപ്പിക്കാനോ, സംയുക്തമായ പ്രചരണം നടത്തുവാനോ സംസ്ഥാനത്ത് ആവേശം സൃഷ്ടിക്കുവാനോ സാധിച്ചില്ല. ഇതിന്റെ ഫലമായിട്ട് മുന്നേറ്റം പ്രതീക്ഷിച്ചിടത്ത് വലിയ പരാജയത്തിലേക്ക് മുന്നണികള്‍ പോകുന്ന സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. പല സ്ഥലത്തും പരമ്പരാഗത വൈരികളായ ജെഡിഎസും കോണ്‍ഗ്രസും സ്വന്തം സഖ്യസ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കണ്ടത്.     

ഇതോടൊപ്പം തന്നെ ജെഡിഎസ് അധ്യക്ഷന്‍ മത്സരിച്ച തുമകൂരുവിലും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. തുമകൂരുവിലെ സിറ്റിംഗ് എംപിയായ മുദ്ധഹനുമെഗൗഡ വിമത സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ബന്ധപ്പെട്ട ശേഷം പത്രിക പിന്‍വലിപ്പിച്ചെങ്കിലും അവിടെ കോണ്‍ഗ്രസിന്റെ നേതാക്കള്‍ ആരുംതന്നെ ദേവഗൗഡയ്‌ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയില്ല. ഇതൊക്കെ കാരണം ഇരുകൂട്ടര്‍ക്കുമിടയില്‍ വലിയ വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

Kerala

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.