Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം എട്ടിടങ്ങളില്‍ സ്ഫോടനം: 207 മരണം; ഏഴ് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2019, 10:35 am IST
inWorld

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്തുണ്ടായ സ്‌ഫോടനങ്ങളില്‍ മലയാളിയുള്‍പ്പെടെ 207 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 400ലധികം പേര്‍ക്ക് പരിക്ക്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 

കാസര്‍കോട് മൊഗ്രാല്‍ പുത്തൂരിലെപരേതനായ പി.എസ്. അബ്ദുള്ളയുടെ മകള്‍ റസീനയാണ് കൊല്ലപ്പെട്ടത്.  ഷാന്‍ഗ്രി-ലാ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് റസീന മരിച്ചത്. ഭര്‍ത്താവ് ഖാദര്‍ കുക്കിടുക്കൊപ്പമാണ് റസീന ഈ ഹോട്ടലില്‍ താമസിച്ചിരുന്നത്. ഖാദര്‍ രാവിലെ  ദുബായിയിലേക്ക് പോയിരുന്നു. ഹോട്ടലില്‍ നിന്ന് കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ലങ്കയിലെ ഇസ്ലാമിക ഭീകരസംഘടനയായ നാഷണല്‍ തൗഹീത്ത് ജമാഅത്ത് ആണ് സംഭവത്തിനു പിന്നിലെന്നു സൂചന. ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു പള്ളികളിലെ സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ 35 വിദേശികളുമുണ്ട്. 

രാവിലെ കൊളംബോയിലെ ഷാന്‍ഗ്രി-ലാ, കിങ്‌സ്ബറി, സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലുകളിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. പിന്നീട്  8.45ന് വടക്കന്‍ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ്, കിഴക്കന്‍ പ്രവിശ്യയിലെ ഇവാഞ്ചലിക്കല്‍,  കോച്ചിക്കാടിലെ സെന്റ് ആന്റണീസ് പള്ളികളില്‍ സ്‌ഫോടനമുണ്ടായി. ഉച്ചയ്‌ക്കു ശേഷം കൊളംബോയുടെ തെക്ക് ഭാഗത്ത് ദേശീയ മൃഗശാലയ്‌ക്കു സമീപത്തെ ഹോട്ടലിലും ഹൗസിങ് കോളനിയിലും വീണ്ടും സ്‌ഫോടനങ്ങളുണ്ടായി. 

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കൊളംബോയില്‍ സുരക്ഷ ശക്തമാക്കി. രാജ്യത്താകെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. സംഭവത്തിനു പിന്നിലുള്ളവരെയും അവരുടെ ലക്ഷ്യവും കണ്ടെത്താന്‍ പോലീസിനും സൈന്യത്തിനും നിര്‍ദേശം നല്‍കിയെന്ന് രാഷ്‌ട്രപതി മൈത്രിപാല സിരിസേന പറഞ്ഞു.

ദീര്‍ഘനാളത്തെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് മുക്തമായി സമാധാനത്തിലേക്ക് പ്രവേശിച്ച സമയത്തുണ്ടായ സ്‌ഫോടനം ലങ്കന്‍ ജനതയെ ഞെട്ടിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ക്കും വിമാനത്താവളത്തിനും കാവല്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 

സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തതായി പ്രതിരോധമന്ത്രി രുവാന്‍ വിജേവര്‍ദ്ധനെ പറഞ്ഞു. എല്ലാ കുറ്റവാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സ്‌ഫോടനത്തിനു പിന്നില്‍ മതതീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എല്ലാ സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്തത് ഒരേ സംഘമാണ്. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു.

അമേരിക്കയില്‍ എഞ്ചിനീയര്‍മാരായ ഫറ, കാന്‍ഫര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റസീനയുടെ  മക്കള്‍. സഹോദരങ്ങള്‍ ബഷീര്‍(ശ്രീലങ്ക), സുലു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.