ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരങ്ങള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തെലുങ്കിലെ സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ടെലിവിഷന്‍ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
വിക്രമാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. കാറിന്റെ ഡ്രൈവര്‍ ചക്രി, ഇവരുടെ സഹായിയായ വിനയ്കുമാര്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ ചെന്നിടിക്കുകയായിരുന്നു. ഭാര്‍ഗവി അപകടസ്ഥലത്ത് വെച്ചും അനുഷ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: