ബാഴ്‌സലോണയും അയാക്‌സും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ലയണല്‍ മെസ്സിയുടെ ഇരട്ടഗോള്‍ മികവില്‍, മാഞ്ചസ്‌റ്‌റര്‍ യുണൈറ്‌റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ അവസാന നാലില്‍ ഇടം പിടിച്ചത്. കുടീനോയാണ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടിയത്. ഇരു പാദങ്ങളിലുമായി 4-0ന്റെ ജയമാണ് ബാഴ്‌സലോണ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനെ രണ്ടാം പാദത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡച്ച് ക്‌ളബായ അയാക്‌സ് സെമി ബര്‍ത്ത് ഉറപ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളിലൂടെ യുവന്റസ് ആദ്യം മുന്നിലെത്തിയെങ്കിലും വാന്‍ ഡി ബീക്കും, മാറ്റിസ് ഡീ ലിറ്റും നേടിയ ഗോളുകള്‍ അയാക്‌സിനെ ജയത്തിലേക്ക് നയിച്ചു. 3-2ന്റെ ആകെ സ്‌കോറിനാണ് അയാക്‌സിന്റെ മുന്നേറ്റം.
















