മുംബൈ: ജെറ്റ്എയര്‍വേസിലെ 1100 പൈലറ്റുമാര്‍ ഇന്ന് രാവിലെ 10 മുതല്‍ പണിമുടക്കുന്നു. ജെറ്റ് എയര്‍വേസിലെ പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി, ജനുവരി മുതലുള്ള ശമ്പളക്കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
ഏപ്രില്‍ ഒന്നു മുതല്‍ പണിമുടക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഏപ്രില്‍ 15 വരെ കമ്പനിക്ക് സാവകാശം നല്‍കാന്‍ തയാറായി. എന്നിട്ടും ശമ്പളക്കുടിശ്ശിക തന്നു തീര്‍ക്കുന്നതില്‍ നടപടിയുണ്ടാകാത്തതിനാലാണ് ഇന്ന് മുതല്‍ സമരമെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു.
















