ഭുവനേശ്വര്‍: ഒഡീഷയിലെ കോണ്‍ഗ്രസിന്റെ വക്താവ് സോണാലി സാഹു ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളുടെ പ്രേരണയിലും, രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും വേണ്ടിയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് സോണാലി അംഗത്വം സ്വീകരിച്ചശേഷം അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ 19 വര്‍ഷമായി ബിജെഡിയാണ് അധികാരത്തിലിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എ്ല്ലാ വകുപ്പുകളുടെ പ്രവര്‍ത്തനത്തിലും വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടെന്നും അവര്‍ ആരോപിച്ചു.
ഒഡിഷയില്‍ ബിജെഡിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ബന്ധമുണ്ട്. 19 വര്‍ഷത്തെ ബിജെഡി ഭരണത്തില്‍ അഴിമതിയും മറ്റ് ക്രമക്കേടുകളും നടന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: