ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമം പ്രസിദ്ധീകരിച്ച വാര്ത്തയിന്മേല് കള്ളപ്രചാരണവുമായി കോണ്‍ഗ്രസ്. 2008ലെ നികുതി കേസില്‍ അനില്‍ അംബാനിക്ക് ഇളവ് അനുവദിച്ചതിനെയും റഫാല്‍ കരാറിനെയും ബന്ധിപ്പിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ ഇതു രണ്ടും രണ്ട് സംഭവവും രണ്ട് കാലത്ത് നടന്നതുമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രാലയം പ്രതികരിച്ചു.
ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത അനില്‍ അംബാനിയുടെ ടെലികോം കമ്പനിയുടെ 56 കോടി രൂപയുടെ നികുതി കുടിശിക 2015ല്‍ അടച്ചു തീര്‍ത്തതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടായെന്നാണ് കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ ഫ്രാന്‍സിലെ നികുതി വകുപ്പും അനിലിന്റെ കമ്പനിയും തമ്മില്‍ നടന്ന ഇടപാടിലേക്ക് കേന്ദ്രത്തെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ് കോണ്‍ഗ്രസ്. 2008-12 കാലത്തെ നികുതിയായ 56 കോടി രൂപ (7.2 മില്യണ്‍ യൂറോ) അടയ്ക്കണമെന്ന നോട്ടീസ് ഫ്രഞ്ച് അധികൃതര്‍ അനിലിന്റെ കമ്പനിക്ക് ആദ്യം നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് പിഴ തുക 151 മില്യണ്‍ വരെയാക്കി ഉയര്‍ത്തി. ഒടുവില്‍ 2014ല്‍ ആരംഭിച്ച അവസാനവട്ട ചര്‍ച്ചകളില്‍ അദ്യം നല്കിയ 56 കോടി രൂപയിലേക്ക് പ്രശ്നം ഫ്രാന്‍സ് നികുതി വകുപ്പ് അവസാനിപ്പിക്കുകയായിരുന്നു. ഈ പണം 2015ലാണ് അംബാനി അടച്ചു തീര്‍ക്കുന്നത്. റഫാല്‍ കരാറിനെ തുടര്‍ന്ന് ഫ്രാന്‍സ് അംബാനിക്ക് വലിയ ഇളവ് നല്‍കിയെന്നാണ് ഫ്രഞ്ച് മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഇളവിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
റഫാല്‍ കരാര്‍ വിഷയത്തില്‍ അനില്‍ അംബാനിയും ഫ്രാന്‍സും തമ്മില്‍ യാതൊരു ബന്ധങ്ങളുമില്ലെന്നിരിക്കെയാണ് ഈ വിചിത്ര ആരോപണങ്ങളെന്നത് ശ്രദ്ധേയമായി. റഫാല്‍ കരാര്‍ ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ നേരിട്ടുള്ള കരാറുകളാണ്. മറ്റാര്‍ക്കും തന്നെ ഇതില്‍ പരസ്പര ബന്ധമില്ലെന്നിരിക്കെ അനിലിന്റെ പത്തുവര്‍ഷം പഴയ നികുതി കുടിശിക വിഷയം വീണ്ടും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: