ശ്രീനഗര്‍: ജമ്മു കശ്മിരീലെ ഷോപ്പിയാനില്‍ സുരക്ഷ ജീവനക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ ഗഹന്ദ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നുള്ള വിവരത്തെത്തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു.
ഇവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവയ്പ്പിലാണ് ഭീകരരെ വധിച്ചത്. അവിടുന്ന് തോക്കുകളും യുദ്ധസാമഗ്രികളും സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: