ചെന്നൈ : തമിഴ്നാടിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന്റെ പ്രചാരണത്തിനെത്തിയപ്പോഴാണ് മോദിയുടെ ഈ പ്രസ്താവന. ടുജി സ്പെക്ട്രം കേസില്‍ ഡിഎംകെയെ സംരക്ഷിച്ചുകൊണ്ട് തമിഴ്നാടിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
അതേസമയം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ സ്റ്റാലിന് കടുത്ത നിരാശയിലാണ്. മാത്രമല്ല അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ ആരും പിന്തുണച്ചില്ല. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് ആറാം തവണയാണ് മോദി തമിഴ്നാട്ടിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: