കൊല്‍ക്കത്ത : ഹെലികോപ്ടര്‍ ഇറക്കാന്‍ പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബംഗാളില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേണ്ടെന്ന് വച്ചു. സംസ്ഥാനത്തെ സിലിഗുരിയിലായിരുന്നു രാഹുല്‍ പങ്കെടുക്കാനുള്ള യോഗം നിശ്ചയിച്ചിരുന്നത്.
രാഹുലിന്റെ ഹെലികോപ്ടര്‍ പോലീസ് ഗ്രൗണ്ടില്‍ ഇറക്കുന്നതിന് പാര്‍ട്ടി നേതൃത്വം അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് അത് നിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് യോഗം റദ്ദു ചെയ്തത്. അധികം വിവാദങ്ങളിലേക്ക് പോകാതെ രാഹുല്‍ പരിപാടി വേണ്ടെന്ന് വച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് അണികളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡാര്‍ജിലിങ് ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ ശങ്കര്‍ മലകര്‍ ആണ് റാലി റദ്ദാക്കിയത് അറിയിച്ചത്. ഏപ്രില്‍ 14ന് ഒരു യോഗത്തില്‍ പങ്കെടുക്കാനായി എത്തുന്ന രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടര്‍ പോലീസ് ഗ്രൗണ്ടില്‍ ഇറക്കുന്നതിനായി താന്‍ അനുമതി തേടിയിരുന്നു എന്നാല്‍ ഇത് മമത സര്‍ക്കാര്‍ നിഷേധിച്ചെന്നാണ് അദ്ദേഹം അറിയിച്ചത്.
സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എതിര് കക്ഷി നേതാക്കളുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിക്കുന്ന പരിപാടി മുമ്പും മമത സ്വീകരിച്ചിട്ടുണ്ട്. അന്നെല്ലാം അതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും സമാന അനുഭവം മമതാ സര്‍ക്കാരില്‍ നിന്ന് നേരിടേണ്ടി വന്നിരിന്നു. ബംഗാളില്‍ ഒരു റാലിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടറിലെത്താനിരുന്ന യോഗിക്ക്, യോഗ സ്ഥലത്ത് ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് റോഡ് മാര്‍ഗ്ഗമെത്തി യോഗി റാലിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: