ചെന്നൈ: സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസും ഇടതുപക്ഷവും കൊമ്പുകോര്‍ക്കുന്നതിന് ഇടയിലാണ് തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ എസ്.യു വെങ്കടേശന് വേണ്ടി രാഹുല്‍ വോട്ട് തേടി എത്തിയത്.
ഇവിടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്ലീം ലീഗും ഒരേ വേദിയില്‍ അണിരക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും ഇവിടെ പരിപാടിക്കായി എത്തിയില്ല. വേദിയില്‍ സിപിഎമ്മിന്റെ ചിഹ്നവും കൊടിയും ഇല്ലായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കാളിദാസന്‍ രാഹുലുമായി ഇവിടെ വേദിപങ്കിട്ടിരുന്നു.
ചുവന്ന ഷാൾ ധരിച്ചായിരുന്നു സ്ഥാനാര്‍ഥിയായ വെങ്കടേശന്‍ എത്തിയത്. പിന്നീട് ഷര്‍ട്ടില്‍ കോണ്‍ഗ്രസ് ബാഡ്ജ് അണിഞ്ഞു. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എം.കെ.സ്റ്റാലിന്‍ എന്നിവരുടെ ചിത്രത്തിനൊപ്പം സിപിഎം തമിഴ്നാട് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ജെ.മുത്തരശന്‍, മുസ്ലീംലീഗ് അഖിലേന്ത്യ പ്രസിഡന്റ് ഖാദര്‍ മൊയ്ദീന്‍ എന്നിവരുടെ ചിത്രങ്ങളും വേദിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: