ന്യൂദല്‍ഹി: ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നന്മയ്ക്ക് ഇതാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇലക്ട്രല്‍ ബോണ്ടുകളുടെ സാധുത ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ഇതുവരെ ബോണ്ടുകള്‍ വഴി ലഭിച്ച തുകയുടെയും മെയ് 15 വരെ ലഭിക്കാന്‍ സാധ്യതയുള്ള തുകയുടെയും വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ മെയ് 31നകം സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.
പണം നല്‍കിയവരുടെ പേരുവിവരങ്ങളും ലഭിച്ച തുകയുടെ കണക്കും വിശദാംശങ്ങളില്‍ ഉണ്ടാവണം. പണം നല്കിയവര് ആരെന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് കള്ളപ്പണം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണില്ല, കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: