ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി. ചാക്കോ. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്, ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദല്‍ഹിയില്‍ മാത്രമായി സഖ്യം ഒതുക്കാന്‍ ആപ്പിന് താല്‍പ്പര്യമില്ല. ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ആപ്പിന് ദല്‍ഹിയില്‍ മാത്രമാണ് ശക്തി. പഞ്ചാബ് കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഹരിയാനയിലും ശക്തിയുണ്ട്.
ആ സാഹചര്യത്തില്‍ അവിടങ്ങളില്‍ ഒറ്റയ്ക്ക് പൊരുതാനാണ് കോണ്‍ഗ്രസ്സിന് താല്‍പ്പര്യം. ദല്‍ഹിയില്‍ മാത്രം സഖ്യം മതിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും പി.സി. ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: