വയനാട്: സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്നും അവരുടെ വിമർശനങ്ങളെ സന്തോഷപൂർവം സ്വീകരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതോടെ കോൺഗ്രസ്-സിപിഎം രഹസ്യ ബന്ധം പരസ്യമായി.
വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയതിന് പിറകെ മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു രാഹുൽ. ദക്ഷിണേന്ത്യയുടെ സംസ്‌ക്കാരത്തെ നശിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ഇതിനെതിരെയാണ് വയനാട്ടെ സ്ഥാനാര്‍ത്ഥിത്വം. ഇന്ത്യ ഒന്നെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ന് രാവിലയാണ് രാഹുല്‍ വയനാട് കളക്ടേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് റോഡ് ഷോയിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: