Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 2020 മുതല്‍ നീറ്റ് പരീക്ഷയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തിവരുന്നുണ്ട്. അതിപ്പോള്‍ 2026ല്‍ എത്തുമ്പോള്‍ കുറെക്കൂടി വിപുലമായെന്ന് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 08:21 pm IST
in India

ന്യൂദല്‍ഹി: ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 2020 മുതല്‍ നീറ്റ് പരീക്ഷയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തിവരുന്നുണ്ട്. അതിപ്പോള്‍ 2026ല്‍ എത്തുമ്പോള്‍ കുറെക്കൂടി വിപുലമായെന്ന് മാത്രം. 24 ലക്ഷം പേര്‍ എഴുതുന്ന നീറ്റ് പരീക്ഷയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിവിദ്യാര്‍ത്ഥികളുടെ ചാമ്പ്യനായി മാറുക എന്ന തന്ത്രം അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ഗവേഷണശാലയില്‍ വിരിഞ്ഞ തന്ത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2020ല്‍ കോവിഡ് കണക്കിലെടുത്ത് നീറ്റ് പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി എത്തിയിരുന്നു. അന്ന് എന്തിനാണ് നീറ്റ് പരീക്ഷയില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നതെന്ന് അത്ഭുതം തോന്നിയിരുന്നു. പക്ഷെ അത് വലിയൊരു അജണ്ടയുടെ ഭാഗമാണെന്ന് 2026ല്‍ എത്തുമ്പോള്‍ തിരിച്ചറിയപ്പെടുന്നുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നിരന്തരം പല വര്‍ഷങ്ങളില്‍ ഒരു പരീക്ഷാസംവിധാനത്തിനെതിരെ ആരോപണം ഉന്നയിച്ച് ആ സംവിധാനത്തെ തകര്‍ക്കുക എന്ന രീതി രാഷ്‌ട്രീയത്തില്‍ പതിവുള്ളതാണ്. 2020ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടാകുമെന്നായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇതുവഴി വിദ്യാര്‍ത്ഥി സമൂഹത്തെ കയ്യിലെടുക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശ്രമം. വൈറസ് പകരുന്നത് തടയാന്‍ നീറ്റ് പരീക്ഷയും ജെഇഇ പരീക്ഷയും റദ്ദാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. കോവിഡിന് വേണ്ടി വാക്സിന്‍വരെ വികസിപ്പിക്കുന്നതിന് മുന്‍കയ്യെടുത്ത മോദി സര്‍ക്കാരിന് അറിയാത്ത കാര്യമാണോ അന്ന് രാഹുല്‍ ഉന്നയിച്ചത്.

2021ലും നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ രാഹുല്‍ ഗാന്ധി ചില വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. നീറ്റ് പരീക്ഷ നീട്ടണമെന്നും മറ്റ് പരീക്ഷകള്‍ ഇടയ്‌ക്ക് വരുന്നുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. കോവിഡ് മഹാമാരി കഴിഞ്ഞ ശേഷം നടത്തുന്ന പരീക്ഷയായതിനാല്‍ കുട്ടികള്‍ക്ക് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അതിനാല്‍ നീറ്റ് പരീക്ഷ നീട്ടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ടതോടെ ആ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ കാമ്പയിനാണ് രാഹുല്‍ നടത്തിയത്. വിദ്യാര്‍ത്ഥികളുടെ രക്ഷകന്‍ ചമയുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം.

2022ലും 2023ലും ദേശീയ രാഷ്‌ട്രീയ പരിപാടികള്‍ ഉണ്ടായതിനാല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെക്കുറിച്ച് കാര്യമായി ഇടപെടല്‍ നടത്തിയില്ല. കാരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിലായിരുന്നു രാഹുല്‍ ഗാന്ധി ഈ വര്‍ഷങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. കേന്ദ്ര ഭരണം പിടിക്കാന്‍ വേണ്ടി 2023ല്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന തിരിക്കിലായിരുന്നു രാഹുല്‍ ഗാന്ധി. ഇത് രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയമായ ആത്മാര്‍ത്ഥതയില്ലായ്‌മയെ ആണ് ചൂണ്ടിക്കാട്ടുന്നത്. നീറ്റ് പരീക്ഷയും വിദ്യാര്‍ത്ഥികളുടെ ഭാവിയും യഥാര്‍ത്ഥ ആശങ്കയാണെങ്കില‍് എന്തുകൊണ്ട് ഈ വര്‍ഷങ്ങളില്‍ പ്രതികരിച്ചില്ല? പകരം കേന്ദ്രത്തില്‍ അധികാരം പിടിക്കുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു ശ്രദ്ധ മുഴുവന്‍.

എന്നാല്‍ 2024ല്‍ മോദി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായി. അതിന് ശേഷം 2024 സെപ്തംബറില്‍ രാഹുല്‍ ഗാന്ധി വീണ്ടും നീറ്റ് പരീക്ഷയ്‌ക്കെതിരെ ഉഗ്രവീര്യത്തോടെയാണ് രംഗത്തിറങ്ങിയത്. സമ്പന്നര്‍ക്ക് വേണ്ടി മെറിറ്റുള്ള സാധാരണക്കാരെ തഴയുകയാണ് നീറ്റ് പരീക്ഷയിലൂടെ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പരീക്ഷയെഴുതുന്ന 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ചാമ്പ്യനാകാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശ്രമം. അന്നും വിദ്യാഭ്യാസമന്ത്രിയായിരുന്ന ധര്‍മ്മേന്ദ്ര പ്രധാനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. അന്നും പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെച്ചൊല്ലിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വീരവാദം. സമൂഹമാധ്യമങ്ങളിലും പാര്‍ലമെന്‍റിലും രാഹുല്‍ ഗാന്ധി വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ വിദ്യാര്‍ത്ഥികളുടെ അസ്വസ്ഥത മുതലാക്കുകയായിരുന്നു ലക്ഷ്യം.

2025ല്‍ വീണ്ടും രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയ്‌ക്കെതിരെ ആഞ്ഞടിച്ചു. അന്ന് മധ്യപ്രദേശിലെ ആകാംക്ഷ എന്ന വിദ്യാര്‍ത്ഥിനി നീറ്റ് പരീക്ഷാസമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്തിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി അന്ന് ബഹളം വെച്ചത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടി നീറ്റ് പരീക്ഷ തന്നെ വേണ്ടെന്ന് വെയ്‌ക്കണമെന്ന പതിവ് പല്ലവി രാഹുല്‍ ആവര്‍ത്തിച്ചു.

ഇപ്പോള്‍ 2026ല്‍ നീറ്റ് പരീക്ഷപേപ്പര്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്ന മൂന്ന് അധ്യാപകര്‍ കെമിസ്ട്രി, ഫിസിക്സ്, ബയോളജി പേപ്പറുകളിലെ ചോദ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു. പണമെന്ന പ്രലോഭനത്തിന് അടിമപ്പെട്ടായിരുന്നു ഈ അധ്യാപകര്‍ ഇത് ചെയ്തത്. നീറ്റ് പരീക്ഷയ്‌ക്ക് ചോദ്യപേപ്പര്‍ എത്തിയപ്പോള്‍ അത് ഒരു സ്കൂള്‍ ചോര്‍ത്തുകയും ചെയ്തു. വരുടെ ലക്ഷ്യം. പേപ്പര്‍ ചോര്‍ച്ച ഉണ്ടായതിനെ വലിയ കലാപത്തിലേക്ക് എത്തുകയാണ് രാഹുല്‍ ഗാന്ധി.

പണക്കാര്‍ക്ക് മെഡിക്കല്‍ സീറ്റുകള്‍ കിട്ടാനാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. വാസ്തവത്തില്‍ മെറിറ്റുള്ള എത്രയോ പാവം പിടിച്ച കുട്ടികള്‍ നീറ്റ് നേടിയിരിക്കുന്നു. നീറ്റ് ഒരു വാണിജ്യ പരീക്ഷയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു കുറ്റപ്പെടുത്തല്‍ എന്നാല്‍ അങ്ങേയറ്റം പ്രൊഫഷണലിസം പിന്തുടരുന്ന പരീക്ഷയാണ് നീറ്റ്. വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ളവര്‍ക്ക് മാത്രമാണ് ഈ പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കുക. മാത്രമല്ല, ദേശീയ തലത്തില്‍ കേന്ദ്രീകൃത പരീക്ഷ നടത്തുമ്പോള്‍ തുല്യമായ പരീക്ഷാനിലവാരം കൊണ്ടുവരാന്‍ സാധിക്കും. കേന്ദ്രീകൃതപരീക്ഷയാകുമ്പോള്‍ പരീക്ഷാ മൂല്യനിര്‍ണ്ണയവും വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷ ബോര്‍ഡുകളുടെ ഭിന്നതകളില്ലാതെ നടത്താന്‍ കഴിയും എന്നതാണ് മെച്ചം.

തമിഴ്നാട്ടില്‍ ഡിഎംകെ നേതാക്കള്‍ക്ക് മാത്രമല്ല, മിക്ക സംസ്ഥാനങ്ങളിലും രാഷ്‌ട്രീയ നേതാക്കള്‍ക്ക് സ്വന്തമായി മെഡിക്കല്‍ കോളെജുകളുണ്ട്. ഇവിടെ കോടികളുടെ കോഴ വാങ്ങിയാണ് പ്രവേശനം നടത്തിവന്നിരുന്നത്. എന്നാല്‍ കേന്ദ്രീകൃത നീറ്റ് പരീക്ഷ വന്നതോടെ ഈ കോഴ വാങ്ങിയുള്ള പ്രവേശനത്തിന് ഇരുട്ടടി കിട്ടി. നീറ്റ്പരീക്ഷയില്ലെങ്കില്‍ അവര്‍ ഇഷ്ടാനുസരണം കോഴ വാങ്ങി അതിലേക്ക് പ്രവേശനം നടത്തപ്പെടുന്ന സ്ഥിയായിരിക്കും സംഭവിക്കുക. നീറ്റ് പരീക്ഷയ്‌ക്ക് മുന്‍പ് വിവിധ സംസ്ഥാനസര്‍ക്കാരുകളുടെയും സ്വകാര്യമെഡിക്കല്‍ കോളെജുകളുടെയും നിരവധി പരീക്ഷകള്‍ കുട്ടികള്‍ മെഡിക്കല്‍ സീറ്റ് നേടാന്‍ എഴുതേണ്ടിവന്നിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷ വന്നതോടെ കുട്ടികള്‍ക്ക് മെഡിക്കല്‍ സീറ്റ് കിട്ടാന്‍ ഒറ്റ പരീക്ഷ മാത്രം എഴുതിയാല്‍ മതിയെന്ന സ്ഥിതിവന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോബികളെയും പെരുപ്പിച്ച് കാട്ടുക വഴി നീറ്റ് പരീക്ഷയെ തകര്‍ത്തെറിയാനും സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ കോടികളുടെ കാപ്പിറ്റേഷന്‍ ഫീസ് വാങ്ങി സമ്പന്നര്‍ക്ക് മെഡിക്കല്‍ സീറ്റ് വില‍്ക്കുന്ന കാലത്തേക്ക് കൊണ്ടുപോകാനാണ് രാഹുല്‍ ഗാനധി ശ്രമിക്കുന്നത്. നീറ്റ് പരീക്ഷയിലെ പ്രശ്നങ്ങള്‍ പെരുപ്പിച്ച് കാട്ടി വിദ്യാര്‍ത്ഥികളെ അസംതൃപ്തരാക്കി അവരെ ജെന്‍സീ കലാപത്തിന് ഒരുക്കുക എന്നതും രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമാണ് എന്ന് ആരോപിക്കപ്പെടുന്നു. ഇതും ഒരു അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണെന്നും കരുതപ്പെടുന്നു. .

 

 

 

 

Tags: neet examLatest newsGen z riotDeep State agendaMedical SeatCapitation feeRahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.