തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും വീണ്ടും നാമ നിര്‍ദ്ദേശ പത്രിക നല്കി. വരണാധികാരിയായ കളക്ടര്‍ വാസുകിക്ക് മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. ശോഭ സുരേന്ദ്രനെതിരെ 27 കേസുകള്‍ കൂടിയുണ്ടെന്ന അറിയിപ്പിനെത്തുടര്‍ന്ന് ചൊവ്വാഴ്ച നല്കിയ പത്രിക പിന്‍വലിച്ച് പുതിയ പത്രിക നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോഴാണ് ശോഭ സുരേന്ദ്രനെതിരെ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. ബിജെപി പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനും, ചാലക്കുടി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനും സമാനമായ പ്രശ്നം നേരിട്ടിരുന്നു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളില്‍ പ്രതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതോടെയാണ് കെ. സുരേന്ദ്രനും ഇക്കാര്യം അറിയുന്നത്. എ.എന്‍. ആറിന്റേയും സ്ഥിതി വ്യത്യസ്തമല്ല. 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: