Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വെറുതെ ഒരു യെച്ചൂരി

എമ്മെസ്byഎമ്മെസ്
Apr 3, 2019, 12:21 pm IST
inVicharam

തടയണ കെട്ടിയും പൊളിച്ചും വിവാദത്തിലായ വ്യവസായി പി.വി. അന്‍വറിനെയാണല്ലോ പൊന്നാനിയില്‍ പച്ചച്ചെങ്കൊടി പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചത്. കാലുകുത്തിയ അന്നുതന്നെ അന്‍വര്‍ പ്രഖ്യാപിച്ചതാണ് രാഹുല്‍ജിയെ പ്രധാനമന്ത്രിയാക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന്. അപ്പോള്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ ആരെ പ്രധാനമന്ത്രിയാക്കാനാണ് വെയിലുകൊള്ളുന്നതെന്ന് ചോദിക്കരുത്. അന്‍വര്‍ ഇതല്ലാതെ പിന്നെന്ത് പറയാനാണ്. യച്ചൂരിയെയോ കാരാട്ടിനെയോ പ്രധാനമന്ത്രിയാക്കാനാണ് മത്സരമെന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ തനിക്കെന്തോ പ്രശ്‌നമുണ്ടെന്ന് കളിയാക്കും. അതിമോഹമാണെങ്കിലും മോദിയെ മാറ്റണം, രാഹുല്‍ജിയെ കയറ്റണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍വരാജ്യത്തൊഴിലാളികളോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്ത മുന്നണിയുടെ സ്ഥാനാര്‍ഥിയാണ് അന്‍വര്‍. 

പൊന്നാനിയിലടക്കം കേരളത്തിലെമ്പാടും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് പിടിക്കാന്‍ അഖിലേന്ത്യാ സെക്രട്ടറി സീതാറാം സോമയാജലു യെച്ചൂരി ഇറങ്ങിയിട്ടുണ്ട്. തെക്ക് നിന്ന് വടക്കോട്ടാണ് യാത്ര. വയനാട് തൊടില്ല. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ആദരണീയനുമായ സഖാവ് രാഹുല്‍ജി അമേഠിയില്‍ നിന്ന് നിലം തൊടാതെ പറന്നുവന്നിറങ്ങി മത്സരിക്കുന്ന മണ്ഡലമാണ്. അവിടെപ്പോയിട്ട് ആര്‍ക്കുവേണ്ടി വോട്ട് പിടിച്ചാലും പ്രശ്‌നമാണ്. രാഹുല്‍ജിയുമായുള്ള അന്തര്‍ധാര സോണിയാജിയുടെ അടുക്കളപ്പുറം മുതലേ സജീവമാണ്. വോട്ട് പിടിച്ചാല്‍ ട്രോളന്മാര്‍ അതേ പാടൂ…  ”ന്റമ്മ ചുട്ടൊരു വെള്ളേപ്പം മുട്ടേം കൂട്ടി തട്ടീട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ…” 

‘കഷ്ടകാലം പിടിച്ചവന്‍ മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ’ എന്ന ചേലിലാണ് ഇനിയാകെ അല്പം പിടിയുള്ള കേരളത്തില്‍ പോലും പാര്‍ട്ടിയുടെ അവസ്ഥ. 

താനും രാഹുല്‍ജിയുമായുള്ള അടിത്തട്ട് സംബന്ധം ഇവിടെ പറഞ്ഞാന്‍ ഉള്ള കഞ്ഞികുടി മുട്ടും. പിണറായിയുടെയും കേരളാ സിപിഎമ്മിന്റെയും ചെലവിലാണ് ഇപ്പോഴത്തെ ഈ അഖിലേന്ത്യന്‍ കളി. ഈ പോക്കാണെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അഖിലേന്ത്യ എന്നത് കണ്ണൂരേക്ക് മാറ്റേണ്ടിവരും. പിന്നെ യെച്ചൂരിയായ ഞാന്‍ അമ്മയ്‌ക്കും മകനും പെങ്ങള്‍ക്കും അളിയനും വിധേയനായി വൈരുദ്ധ്യാത്മക ഭൗതികവാദം പ്രചരിപ്പിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് കഴിയേണ്ടിവരും.

അതുണ്ടാവാതിരിക്കാനുള്ള അവസാന അടവുനയമാണ് ഇപ്പോള്‍ പയറ്റുന്നത്. അതുകൊണ്ട് യെച്ചൂരിയുടെ കനവിലിപ്പോഴും ഒന്നാം യുപിഎ സര്‍ക്കാരാണ്. അല്ലേലും പ്രിയം പണ്ടേ കൊയ്‌ത്തരിവാളിനോടല്ല, അരിവാള്‍ പിടിക്കുന്ന കയ്യിനോടാണ്. പഴേ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് അക്കാര്യത്തില്‍ അത്ര ഭിന്നനൊന്നുമല്ല യെച്ചൂരി സഖാവും. മാത്രമല്ല ഓര്‍മയുള്ള നാള്‍ മുതല്‍ കണ്ടുവളര്‍ന്നതും കുത്തിവളര്‍ന്നതും കൈപ്പത്തിക്കിട്ട് തന്നെയാണ്. പേരിന് സിപിഎം നേതാവെന്നൊക്കെ പറയുമെങ്കിലും നാലാളുടെ വോട്ടുവാങ്ങി ഒരു വാര്‍ഡ് തെരഞ്ഞെടുപ്പ് പോലും ജയിച്ചിട്ടില്ല. ആ കൈപ്പത്തിക്ക് വേണ്ടി പരസ്യമായി വോട്ട് ചോദിക്കാന്‍ കിട്ടിയ അവസരമാണ് ഇപ്പോള്‍ വന്നത്. 

രാഹുല്‍ജിക്ക് അമേഠിയില്‍ രാഹുകാലമെന്ന് കേട്ടപ്പോഴേ സങ്കടം തോന്നിയതാണ്. അന്നദാതാവായ പിണറായിയെ പേടിച്ച് പറഞ്ഞില്ലെന്നേയുള്ളൂ. രാഹുല്‍ വയനാട്ടില്‍ ഇടതുമുന്നണിയെ തോല്‍പിച്ച് പ്രധാനമന്ത്രിയാകാന്‍ തീരുമാനിച്ചതോടെ ഇനിയെന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ് കേരളത്തിലെ മൊത്തം സിപിഎം. അവരുടെ മുഖത്തുനോക്കുമ്പോള്‍ ചങ്ക് പിടയ്‌ക്കും. 

അന്‍വര്‍ പറഞ്ഞതുപോലെ അമേഠിയില്‍ ആര്‍ക്ക് വോട്ട് ചെയ്യും? രാഹുലിന്. വയനാട്ടിലോ…?  മോദിയെ തോല്‍പ്പിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കും. അപ്പോള്‍ വയനാട്ടിലോ..? രാഹുലിനെ തോല്‍പ്പിക്കും. അപ്പോള്‍ പിന്നെ പ്രധാനമന്ത്രിയാരാകും..?  ഇതിപ്പോള്‍ ആകെ ഒരു വൈരുദ്ധ്യാത്മക കുഴമറിച്ചിലാണ്. 

ദല്‍ഹിയിലെങ്ങാനുമാരുന്നെങ്കില്‍ അവയ്‌ലബിള്‍ പിബി കൂടി ആലോചിച്ച് കേരളത്തിലേക്കേ വരേണ്ടന്ന് തീരുമാനിക്കാമായിരുന്നു. ഇതിപ്പോള്‍ പിണറായിയുടെയും കോടിയേരിയുടെയും ഇടയില്‍ വന്നിറങ്ങിപ്പോയി. കേരളമായ കേരളം മൊത്തം പാച്ചുവും ഗോപാലനും പോലെ നെടുങ്കന്‍ ഹോര്‍ഡിങ്‌സ് പൊക്കിയിരിക്കുകയാണ്. അഖിലേന്ത്യന്മാരുടെ പൊടിപോലുമില്ല പടമാക്കാന്‍. പാര്‍ട്ടി മൊത്തത്തില്‍ പടമാകാന്‍ പോകുന്ന പോക്കില്‍ ഇനി അതും കാണേണ്ടിവരും. എള്ളുണങ്ങുന്നത് മനസ്സിലാക്കാം, യെച്ചൂരി ഉണങ്ങുന്നത്….?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.