സത്യസന്ധവും കരുത്തുറ്റതുമായ ഭരണം കേന്ദ്രത്തില്‍ കാഴ്ചവയ്ക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് തെളിഞ്ഞുകഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മോദിക്ക് എതിരാളിയില്ല. മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ മടങ്ങിയെത്തുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങളുണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക്. ടൈംസ് ഒാഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്
? ദേശസുരക്ഷയില്‍ ഊന്നിയുള്ളതാണോ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം
= ഒരു തെരഞ്ഞെടുപ്പും ഒരു വിഷയത്തില്‍ ഊന്നിയുള്ളതല്ല. നല്ല ഭരണം കാഴ്ചവയ്ക്കാന്‍ സ്വന്തമായി വ്യക്തമായ ഭൂരിപക്ഷമുള്ള ബിജെപിക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സഖ്യകക്ഷികള്‍ക്കും നരേന്ദ്ര മോദിയുടെ നേതൃത്വത്തിനുമേ കഴിയൂ. നേതൃത്വമാണ് പരിഗണിക്കപ്പെടേണ്ട കാര്യം. പരിചയസമ്പന്നനായ നേതാവാണ് അദ്ദേഹം. മോദിയില്‍ ഒരിക്കല്‍ കൂടി രാജ്യം വിശ്വാസമര്‍പ്പിക്കുന്ന തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ അത്യുന്നതമായ വ്യക്തിത്വത്തിനാണ് ഈ തെരഞ്ഞെടുപ്പില്‍ മേധാവിത്വം.
ഇന്ത്യ തുടര്‍ച്ചയായ അഞ്ചു വര്‍ഷം, ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി. അതും ലോകസമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്ന സമയത്ത്. ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കാര്യമാണിത്. നമ്മുടെ നികുതി വരുമാനത്തിന്റെ അടിത്തറ വിപുലമാക്കാന്‍ സാധിച്ചു. ഞങ്ങള്‍ കൊണ്ടുവന്ന ചില പരിഷ്ക്കാരങ്ങള്‍ നോക്കുക. ചരക്ക് സേവന നികുതി, സാമ്പത്തിക നയം, ഐബിസി (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി കോഡ്) തുടങ്ങിയവ അവയില്‍ ചിലതു മാത്രം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു നികുതി പോലും കൂട്ടിയിട്ടില്ല. മാത്രമല്ല പല നികുതികളും കുറച്ചു. നികുതി വര്‍ധിപ്പിക്കാത്ത, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരാണ് ഇത്. ഇന്ന് ഗ്രാമങ്ങളില്‍ നല്ല റോഡുകളുണ്ട്, നല്ല വീടുകളുണ്ട്, മൂന്നു വര്‍ഷത്തിനിടെ കൂടുതല്‍ റോഡുകളും വീടുകളും ഉയരുകയും ചെയ്യും. ഗ്രാമങ്ങളിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തി. ശുചിത്വ സംവിധാനങ്ങള്‍ നൂറു ശതമാനമായി.
രാജ്യസുരക്ഷയും ഒരു പ്രധാന വിഷയം തന്നെ. ഭീകരര്‍ നിരന്തരം ലക്ഷ്യമിട്ടിരിക്കുന്ന രാജ്യമാണ്. നാം നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്തു. വേ്യാമാ്രകമണത്തില് നാം പാക്കിസ്ഥാനിലേക്ക് കടന്നു, ബലാക്കോട്ടിലെ ഭീകരതാവളങ്ങള്‍ തകര്‍ത്തു മടങ്ങിവന്നു. ലോകത്തെ മിക്ക രാജ്യങ്ങളും നമ്മെ പിന്തുണച്ചു, ഒരു രാജ്യം പോലും പ്രതിഷേധിച്ചില്ല.
ഉപഗ്രഹവേധ മിസൈലിന്റെ കാര്യം നോക്കൂ. പി. ചിദംബരത്തിന്റെ അതിശയിപ്പിക്കുന്ന ഒരു പ്രസ്താവന ഞാന്‍ കണ്ടു, ഇത് ഒരിക്കലും വെളിപ്പെടുത്തരുതെന്നായിരുന്നു അത്. ഒരു ശക്തമായ പ്രതിരോധം നാം തീര്‍ത്തിട്ടുണ്ടെങ്കില്‍ അത് വെളിപ്പെടുത്തുക തന്നെ ചെയ്യണം. അമേരിക്കക്കാരും റഷ്യക്കാരും ചൈനക്കാരും എല്ലാം ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്താ അവരെല്ലാം വെറും മണ്ടന്മാരാണോ? നിങ്ങള്‍ക്ക് ആണവശക്തിയുണ്ടെങ്കില്‍ അത് നിങ്ങള്‍ വെളിപ്പെടുത്തണം. എങ്കില്‍ മാത്രമേ അത് ഒരു പ്രതിരോധമാകുന്നുള്ളൂ.
സത്യസന്ധമായ ഒരു കേന്ദ്ര സര്‍ക്കാര്‍ സാധ്യമോ എന്നതായിരുന്നു മറ്റൊരു വിഷയം. ഞങ്ങള്‍ നിലവിലുണ്ടായിരുന്ന സംവിധാനങ്ങള്‍ എല്ലാം വൃത്തിയാക്കി, ശുചീകരിച്ചു.
? രാഹുലിന്റെ കുറഞ്ഞ വരുമാനം ഉറപ്പാക്കല്‍ പദ്ധതി തട്ടിപ്പാണെന്ന് താങ്കള്‍ പറഞ്ഞല്ലോ
ഗരീബി ഹഠാവോ (പട്ടിണിയെ അകറ്റൂ) പോലുള്ള മുദ്രാവാക്യങ്ങള്‍ ധാരാളം നല്കിയ ചരിത്രമുള്ള കുടുംബമാണത്, പണ്ഡിറ്റ്ജി നല്കി, ഇന്ദിരാജി നല്കി, രാജീവ് ഗാന്ധി നല്കി. ഇപ്പോള്‍ ഈ ചെറുപ്പക്കാരനും അതുതന്നെ നല്കുന്നു. അതെങ്ങനെ നടപ്പാക്കുമെന്നതിനെപ്പറ്റി ഒരു ഐഡിയ പോലുമില്ലാത്തവരാണ് അവര്‍. പണ്ഡിറ്റ്ജി പരാജയപ്പെട്ടു. ഇന്ദിരാജി പരാജയപ്പെട്ടു. ആരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനായില്ല. എന്നാല്‍ ഇന്ത്യയില്‍ ദാരിദ്ര്യം കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
? രാഹുലിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിരുന്നതായും അത് സാധ്യമാണെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞല്ലോ
= ആള്ക്കാര് രാഷ്ട്രീയ പക്ഷം ചേരുമ്പോള്‍ എനിക്ക് അതേപ്പറ്റി ഒന്നും പറയാനില്ല. ഇത് നടപ്പാക്കാന്‍ പറ്റുമെന്ന തരത്തിലുള്ള, ഏതെങ്കിലും സാമ്പത്തിക വിദഗ്ധന്റെയോ നിരീക്ഷകന്റെയോ, വിശകലനം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് ഇതുമതി. പക്ഷെ രാഷ്ട്രീയം അടുത്ത ജോലിയായി പ്രതീക്ഷിക്കുന്ന ഒരാള്‍ ഇത്തരം പ്രസ്താവന നടത്തിയാല്‍, അത് ഒരു ഭാവി രാഷ്ട്രീയക്കാരന്റെ പ്രസ്താവനയായി കണ്ടാല്‍ മതി, അത് സാമ്പത്തിക വിദഗ്ധന്റെയായി കാണേണ്ടതില്ല.
? മുന്‍ ആര്‍ബിഐ ഗവര്‍ണറില്‍ നിന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി അഭിപ്രായം തേടുന്നതിനെ എങ്ങനെ കാണുന്നു
= മുന്‍ ആര്‍ബിഐ ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ യുദ്ധത്തില്‍ ചേരുമ്പോള്‍ സ്ഥാപനത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് തകരുന്നത്. ഈ രീതി തുടര്‍ന്നാല്‍, മുന്‍ സര്‍ക്കാര്‍ നിയമിച്ച ആര്‍ബിഐ ഗവര്‍ണര്‍മാരെ വിശ്വസിക്കാന്‍ അടുത്ത സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ടാകും. അങ്ങനയെങ്കില്‍ പിന്തുടര്ച്ചാ രീതിയില്‍ തന്നെ കാര്യങ്ങള്‍ പോകും. ആരും ആര്‍ബിഐ ഗവര്‍ണര്‍മാരെ മാറ്റുകയുമില്ല. ഡോ. രഘുറാം രാജന് ഞങ്ങള്‍ മുഴുവന്‍ കാലാവധിയും നല്കി. അദ്ദേഹം സമര്‍ഥനാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് പ്രസ്താവന നടത്തിയാല്‍ അതിനെ രാഷ്ട്രീയപരമായി കാണാനേ സാധിക്കൂ.
കേന്ദ്രത്തിന്റെ ഡാറ്റയെല്ലാം തയാറാക്കുന്നത് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനും മറ്റു സ്ഥാപനങ്ങളുമാണ്. പല വേദികളിലാണ് അവ ഒപ്പിടുന്നത്. ആ സമയത്ത് പത്രങ്ങളിലാണ് ഞാന്‍ അവ കാണുന്നത്. അത് നേരത്തെ എനിക്ക് ലഭിക്കാറില്ല. സുപ്രധാന സ്ഥാപനമായ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പോലും ഇത്തരം ഡാറ്റകള്‍ സ്വീകരിക്കുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ വിശകലനം ചെയ്യുന്ന രീതിയില്‍ ഞങ്ങള്‍ക്ക് ആര്‍ബിഐയുമായി അഭിപ്രായ വ്യത്യാസമുണ്ട്. ഓരോ സമയത്തും ഞങ്ങളാണ് ശരിയെന്നും ആര്‍ബിഐ തെറ്റാണെന്നും തെളിഞ്ഞിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: