തൃശൂര്‍: പൂരത്തിന് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. കൊല്ലം തൃശൂര്‍ കൊല്ലം റൂട്ടില്‍ അണ്‍റിസര്‍വ്ഡ് മെമു സ്‌പെഷ്യല്‍ ട്രെയിന്‍ ആണ് അനുവദിച്ചത്.കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നല്‍കിയ നിവേദനത്തിന് പിന്നാലെയാണ് നടപടി.
നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയില്‍വേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സര്‍വീസിനായി റെയില്‍വേ സജ്ജീകരിച്ചിട്ടുളളത്.
ട്രെയിന്‍ നമ്പര്‍ 06187 (കൊല്ലം – തൃശൂര്‍ സ്‌പെഷ്യല്‍). തിയതി: ഏപ്രില്‍ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം: കൊല്ലത്ത് നിന്ന് രാവിലെ 08:20-ന്. എത്തിച്ചേരുന്ന സമയം: തൃശൂരില്‍ ഉച്ചയ്‌ക്ക് 01:30-ന്. ട്രെയിന്‍ നമ്പര്‍ 06188 (തൃശൂര്‍ കൊല്ലം സ്‌പെഷ്യല്‍). തിയതി: ഏപ്രില്‍ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം: തൃശൂരില്‍ നിന്ന് രാത്രി 09:30-ന്. എത്തിച്ചേരുന്ന സമയം: കൊല്ലത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 02:30-ന്.
പ്രധാന സ്റ്റോപ്പുകള്‍: കൊല്ലം, പെരിനാട്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, ചിങ്ങവനം,കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ് മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, ഇടപ്പള്ളി, കളമശേരി,ആലുവ, അങ്കമാലി, കറുകുറ്റി ചാലക്കുടി,ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍.
















