ന്യൂദല്‍ഹി: വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കമ്പനികള്‍ക്ക് 180 ദിവസം അനുവദിച്ചുള്ള റിസര്‍വ് ബാങ്ക് വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി. ഫെബ്രുവരി 12നാണ് റിസര്‍വ് ബാങ്ക് വിജ്ഞാപനമിറക്കിയത്.
വായ്പ തിരിച്ചടയ്ക്കുന്നത് ഒരു ദിവസം പോലും വൈകിയാല്‍, അടവില്‍ വീഴ്ച വരുത്തിയവയുടെ പട്ടികയിലുള്പ്പെടുത്തണമെന്നാണ് ആര്‍ബിഐ വിജ്ഞാപനം വ്യക്തമാക്കുന്നത്. 2000 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുത്തിട്ടുള്ള അക്കൗണ്ടുകള്‍ക്ക് 180 ദിവസത്തിനുള്ളില്‍ തുക തിരിച്ചടയ്ക്കാനായില്ലെങ്കില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെയോ പാപ്പരത്ത കോടതിയെയോ അറിയിക്കണമെന്നും വിജ്ഞാപനം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആര്‍ബിഐ അനുവദിച്ച സമയം വളരെ കുറവാണെന്ന് കാട്ടി വിവിധ കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചു. വായ്പാ തിരിച്ചടവിന് സാധിക്കാതെ ലയന നടപടികള്‍ നേരിടുന്ന 75ഓളം കമ്പനികള്‍ക്ക് സുപ്രീംകോടതിയുടെ ഉത്തരവ് ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: