ഭുവനേശ്വര്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ കാതലായ മാറ്റം സംഭവിക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2017 ല്‍ യുപിയിലും 2018ല്‍ ത്രിപുരയിലും സംഭവിച്ചതിന് സമാനമായി ആയിരിക്കും ഇത്തവണ സംസ്ഥാനത്ത് സംഭവിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ഒഡീഷയിലെ കലാഹന്ദിയില് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഴിമതി നിറഞ്ഞ ഭരണത്തോട് ജനങ്ങള്‍ക്കുള്ള മടുപ്പ് തനിക്ക് മനസ്സിലാകുന്നുണ്ട്. ബിജെഡി, കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും വോട്ട് നേടി അധികാരത്തില്‍ എത്തിയശേഷം അവരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എല്ലാത്തവണയും തുടര്‍ച്ചയായി ഇത് തന്നെയാണ് സംഭവിക്കുന്നത്. ജനങ്ങള്‍ ഇത് മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ടൈന്നും മോദി പറഞ്ഞു.
ബിജെഡിയും കോണ്‍ഗ്രസും സാധാരണക്കാരെ വോട്ട്ബാങ്കായി മാത്രമാണ് കണക്കാക്കുന്നത്. ഇവര ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ഈ പാര്‍ട്ടികളില്‍ ആരും ശ്രമിച്ചിട്ടില്ല. ഒഡീഷയിലേയും കേന്ദ്രത്തിലേയും ശക്തമായ ബിജെപി സര്‍ക്കാരിന് മാത്രമാണ് സംസ്ഥാനത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത്. സംസ്ഥാനത്തെ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് പൂര്‍ണ്ണ നിശ്ചയ ദാര്‍ഢ്യത്തോടെ സാധിക്കും.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എട്ട് ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് ലഭ്യമായി. ഇതില്‍ ഒഡീഷയിലെ 3000 ഗ്രാമങ്ങളില്‍ തന്നെ ആദ്യമായാണ് വൈദ്യുതി ലഭിക്കുന്നത്. ഈ പദ്ധതിയില്‍ രാജ്യത്തെ മൊത്തം 24 ലക്ഷം ആളുകള്‍ക്കാണ് എന്‍ഡിഎ സര്‍ക്കാര്‍ സൗജന്യ വൈദ്യുതി കണക്ഷന് ലഭ്യമാക്കിയത്.
ഉജ്ജ്വല യോജന പദ്ധതി പ്രകാരം രാജ്യത്തെ 40 ലക്ഷം സ്ത്രീകള്‍ക്ക് പാചക വാതക കണക്ഷനും ലഭ്യമാക്കി. അഞ്ചുവര്‍ഷം മുമ്പ് ജനങ്ങള്‍ നല്കിയ വോട്ടിന്റെ പിന്‍ബലത്തിലാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.
കൂടാതെ ഗോത്ര വിഭാഗങ്ങള്‍ക്കായി 30 ശതമാനം ഫണ്ടും എന്‍ഡിഎ സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. ഇത്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ നിരവധി പദ്ധതികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടക്കം കുറിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: