ന്യൂദല്‍ഹി : ജനങ്ങളുടെ ആഗ്രഹ പ്രകാരമാണ് ഉത്തര്‍ പ്രദേശില്‍ തന്റെ പ്രതിമകള്‍ സ്ഥാപിച്ചതെന്ന് ബിഎസ്പി നേതാവ് മായാവതി. സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് മായാവതിയുടെ ഈ പ്രസ്താവന.
പ്രതിമകള്‍ നിര്‍മിച്ചതില്‍ തെറ്റില്ലെന്നും അവര്‍ ന്യായീകരിച്ചു. ബിഎസ്പിയുടെ പ്രതീകമല്ല ഈ വസ്തു ശില്പ്പങ്ങള്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രയത്നിക്കുന്ന വനിതയെ ആദരിക്കണമെന്നാണ് സംസ്ഥാന നിയമസഭയുടെ ആഗ്രഹം. ജനങ്ങളഉടെ ആഗ്രഹത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് തന്റെ പ്രതിമ നിര്‍മിച്ചതെന്നും അവര്‍ പറഞ്ഞു. അവ വെറും ശില്‍പ്പം മാത്രമാണ് ഇത് എങ്ങിനാണ് തെറ്റാകുന്നതെന്നും അവര്‍ സത്യവാങ്മൂലത്തില്‍ ചോദിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കേ പൊതു ഖജനാവില്‍ നിന്നും പണമെടുത്ത് മായാവതിയുടേയും ബിഎസ്പിയുടെ ചിഹ്നമായ ആനയുടേയും ചിത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. നികുതി പണമെടുത്ത് പ്രതിമകള്‍ സ്ഥാപിച്ച സംഭവം വിവാദമാവുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച വാദം കോടതി പരിഗണിക്കവേയാണ് മായാവദി വീണ്ടും പ്രസ്താവന നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: