ന്യൂദല്‍ഹി : പെന്ഷന് വിഹിതം കണക്കാക്കുന്നതിന് 15000 രൂപയുടെ പരിധി എടുത്തുകളഞ്ഞ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ(ഇപിഎഫ്ഒ) അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. ഇതിടോ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് അവരുടെ യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പിഎഫ് ലഭിക്കാന്‍ ഇത് വഴിവെയ്ക്കും.
ഇതോടെ 2014ന് ശേഷം പിഎഫില്‍ ചേര്‍ന്ന് 15,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കും ഇനി പെന്ഷന് തടസ്സമുണ്ടാകില്ല. തൊഴിലാളികള്‍ക്ക് അവരുടെ യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായ തുക പെന്ഷന് ഫണ്ടിലേക്ക് നല്കി ഉയര്‍ന്ന പെന്ഷന് അനുമതി നേതാവുന്നതാണ്. സ്വന്തമായി പെന്ഷന് ഫണ്ട് കൈകാര്യം ചെയ്യുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളെ ഇനി വേര്‍തിരിച്ച് കാണാന്‍ സാധിക്കില്ല.
ഇതിടൊപ്പം ജീവനക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് വിഹിതവും നല്‍കാനായി അവര്‍ക്ക് തന്നെ ഓപ്ഷന് നല്‍കാം. 15000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഓപ്ഷന് നല്കുന്നവര് അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജായി 1.16 ശതമാനം കൂടി നല്‍കണമെന്ന വ്യവസ്ഥയും ഇല്ലാതായി. ഇതോടൊപ്പം തന്നെ പെന്ഷന് ആധാരമാക്കേണ്ടത് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളമായിരുന്നത് 60 മാസമാക്കിയ നടപടിയും റദ്ദാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപിഎഫ്ഒ പിതിയ വിജ്ഞാപനം ഇറക്കിയാല്‍ മാത്രമേ പുതിയ ഓപ്ഷന് നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വ്യക്തതയുണ്ടാകൂ.
2018 ഒക്ടോബര്‍ 12നാണ് കേരള ഹൈക്കോടതി ശമ്പള പരിധി എടുത്തുകളഞ്ഞത്. ഇതിനെതുടര്‍ന്ന് അപ്പീല്‍ പോകുമെന്ന കാരണം ചൂണ്ടിക്കാട്ടി ഇപിഎഫ്ഒ ഉയര്‍ന്ന പെന്ഷന് നിഷേധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തിങ്കളാഴ്ച കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ ഇപിഎഫ്ഒയുടെ നിലപാടിനെ ചീഫ് ജസ്റ്റ്സ് ചോദ്യം ചെയ്തു.
ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്കാന് കട്ട്ഓഫ് തിയതി നിശ്ചയിച്ചത് 2016ല്‍ സുപ്രീംകോടതി റദ്ദാക്കിയ വിധി തന്റെ തന്നെ വിധിയും രഞ്ജന്‍ ഗൊഗോയ് ഉയര്‍ത്തിക്കാട്ടി. ഉയര്‍ന്ന പെന്ഷന് നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നല്കിയ ഒട്ടേറെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മേയ് രണ്ടിലേക്ക് മാറ്റിവെച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസത്തെ ഉത്തരവോടെ ഈ ഹര്‍ജികള്‍ക്കെല്ലാം പ്രസക്തി ഇല്ലാതാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: