ശ്രീനഗര്‍ : നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ബിഎസ്എഫ് ഓഫീസര്‍ വീരമൃത്യു വരിച്ചു. ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ടി. അലക്സ് ലാല്‍ മിന്‍ലുന്‍ ആണ് വീരചരമം അടഞ്ഞത്.
ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ഇദ്ദ്ഹം ആശുപത്രിയില്‍ ചികിതിസയില്‍ ഇരിക്കേയാണ് മരിച്ചത്.
പാക് പ്രകോപനത്തില്‍ അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. സോബിയ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കൂടാതെ ആറ് സൈനികന് ഉള്‍പ്പടെ 11 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആറ് വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രകോപനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം നല്കിയ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന് അറിയിച്ചു. എന്നാല്‍ പത്തോളം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: