ന്യൂദല്‍ഹി : പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേലിന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മോഹത്തിന് തിരിച്ചടി. തനിക്കെതിരെയുള്ള ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പട്ടേലിന്റെ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ ഹാർദികിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
നേരത്തെ ഇതേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹാർദിക് സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്തില്‍ മത്സരിക്കാനിരിക്കുകയായിരുന്നു പട്ടേല്‍. ഏപ്രില്‍ നാലിനാണ് ഗുജറാത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
2015ല്‍ പട്ടീദാര്‍ ക്വാട്ട ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭ സമയത്ത് നടന്ന മെഹ്സാനയിലെ കലാപത്തിലെ പ്രതിയാണ് ഹര്‍ദിക് പട്ടേല്‍. ഈ കേസില്‍ വിസ്നഗര്‍ സെഷന്‍സ് കോടതി ഹര്‍ദികിനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: