ന്യൂദല്‍ഹി: അതിര്‍ത്തിക്കടുത്ത് നാലു പാക് യുദ്ധവിമാനങ്ങളും വലിയ ഡ്രോണും പറന്നതായി ഇന്ത്യയുടെ റഡാറുകള്‍ കണ്ടെത്തി.
പഞ്ചാബിനടുത്ത് ഖേംകരന്‍ സെക്ടറില്‍ പാക്കിസ്ഥാന്റെ നാല് എഫ് 16 വിമാനങ്ങളും ഡ്രോണുമാണ് കണ്ടത്.
തുടര്‍ന്ന് ഇന്ത്യയുടെ സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങള്‍ പാഞ്ഞെത്തിയതോടെ പാക് വിമാനങ്ങള്‍ മടങ്ങി. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: