ജയ്പൂര്‍: ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി ഷാംപുവില്‍ ക്യാന്‍സറുണ്ടാക്കുന്ന ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന് ഡ്രഗ്സ് കണ്ട്രോള് ഓര്ഗനൈസേഷന് നടത്തിയ ഗുണപരിശോധനയിലാണ് ഈ കണ്ടെത്തല്‍.
2011ലാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ്, ഫോര്‍മാല്‍ഡിഹൈഡ് മനുഷ്യരില്‍ ക്യാന്‍സറുണ്ടാക്കുമെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇത് ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.
എന്നാല്‍, അവകാശവാദം കപടമായിരുന്നെന്നാണ് പുതിയ പരീക്ഷണഫലം വെളിപ്പെടുത്തുന്നത്. അടിയന്തരമായി ഷാംപു വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നടപടിയെടുക്കാന്‍ ഇന്ത്യയിലെ എല്ലാ ഡ്രഗ് കണ്ട്രോള് കേന്ദ്രങ്ങളോടും രാജസ്ഥാന് ഡിസിഒ ആവശ്യപ്പെട്ടു. സാമ്പിളുകള്‍ പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആസ്ബസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ ഡിസംബറില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് പൗഡറിന്റെ ഉത്പാദനം നിര്‍ത്താന്‍ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റര്‍ ഉത്തരവിട്ടിരുന്നു. അമേരിക്കയില്‍ സ്ത്രീകള്‍ നല്കിയ കേസില്‍ കമ്പനി 4.7 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: