ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ ഭര്‍ത്താവും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയ്ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അഞ്ചു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് വാദ്രയുടെ ജാമ്യം. വിദേശയാത്രകള്ക്കടക്കം കോടതിയുടെ അനുമതി തേടണമെന്നും വാദ്രയ്ക്ക് നിര്‍ദ്ദേശം നല്കി. ലണ്ടനില്‍ സ്വത്തുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിയാണ് വാദ്രയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: