ന്യുദൽഹി: ഞാൻ ശൗചാലയങ്ങളുടെ കാവൽക്കാരൻ തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വഴി ഹിന്ദുസ്ഥാനിലെ കോടിക്കണക്കിന് സ്ത്രീകളുടെ അഭിമാനത്തിന്റെ സംരക്ഷനായി താൻ മാറിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുമ്പ് മോദിയെ ശൗചാലയങ്ങളുടെ കാവൽക്കാരനെന്ന് ഒരു കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി നൽകിയത്.
ഇത്തരം വിശേഷണങ്ങൾ ശുചീകരണ തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും നിങ്ങളുടെ ഇത്തരം അപമാനിക്കലുകൾ എനിക്ക് ആഭരണങ്ങളാണെന്നും പ്രധാനമന്ത്രി മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണ് . അതുകൊണ്ടാണ് അദ്ദേഹം ഹിന്ദു മേഖലയിൽ നിന്നും ഒളിച്ചോടിയത്. കോൺഗ്രസ് കർഷകർക്ക് കൊടുത്ത വാക്ക് പാലിച്ചിട്ടില്ല. ഹിന്ദുത്വ ഭീകരവാദം എന്ന പദം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. ബ്രിട്ടീഷ് ചരിത്രകാരന്മാർ പോലും അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചിട്ടില്ല. ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് കോൺഗ്രസും എന്സിപിയും ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: