ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ലാസിപ്പോര പ്രദേശത്ത് ഭീകരര്‍ക്കായി സൈന്യം നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ നടപടി. രണ്ട് എ.കെ തോക്കുകളും ഒരു പിസ്റ്റളും ഒരു സെല്‍ഫ് ലോഡിങ് റൈഫിളും കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 14ന് 42 സി.ആര്.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമയിലെ ദേശീയപാതക്ക് സമീപത്തു തന്നെയാണ് ഭീകരര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സൈന്യത്തിലെ 44 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്.പി.എഫ്, സ്പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ് എന്നിവര്‍ സംയുക്തമായി മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ്.
പുലര്‍ച്ചയോടെ തുടങ്ങിയ ഭീകരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: