പാട്ന: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ സാഹിബ് എന്ന് അഭിസംബോധന ചെയ്ത് ആര്‍ജെഡി എംഎല്‍എ ഹാജി സുബാന്. ബീഹാറില്‍ പാര്‍ട്ടി നേതാവ് തേജസ്വി യാദവ് പങ്കെടുത്ത റാലിയിലായിരുന്നു ആര്‍ജെഡി എംഎല്‍എ ഭീകരനെ ആദരവോടെ സാഹിബ് എന്നു വിളിച്ചത്.
മസൂദ് അസര്‍ സാഹിബിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയത്തെ എതിര്‍ത്ത ചൈനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നില്ല എന്നായിരുന്നു ഹാജി സുഭാന്റെ വാക്കുകള്‍. അന്താരാഷ്ട്ര വേദികളില്‍ ദുര്‍ബലരായ പാക്കിസ്ഥാനെ മാത്രമാണ് പ്രധാനമന്ത്രി വിമര്‍ശിക്കുന്നത്. ഒറ്റ മണിക്കൂറില്‍ പാക്കിസ്ഥാന് മുഴുവനായും ഇല്ലാതാക്കാന്‍ ഇന്ത്യക്കാകും. എന്നാല്‍, ശക്തരായ ചൈന മുന്നിലുള്ളപ്പോള്‍ നാം പാക്കിസ്ഥാനെതിരെ മാത്രമാണ് ശബ്ദമുയര്‍ത്തുന്നത്, സുബാന് കുറ്റപ്പെടുത്തി.
മാര്‍ച്ച് 12ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, ജെയ്ഷെ മുഹമ്മദ് തലവനെ മസൂദ് അസര്‍ ജി എന്ന് ആദരവോടെ അഭിസംബോധന ചെയ്തതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: