ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലിലെ ഓരോ ഹോം മത്സരങ്ങള്‍ക്കും അറുപത് സൈനികരെ വീതം കളികാണാന്‍ ക്ഷണിക്കും. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ബെംഗളൂരുവിന്റെ ഹോം മാച്ചുകള്‍ നടക്കുന്നത്.
കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഭാരതി സിമന്റ്‌സ് എന്നിവര്‍ സംയുക്തമായാണ് സൈനികര്‍ക്ക് കളികാണാന്‍ അവസരമൊരുക്കുന്നത്. ഇവര്‍ ഓരോരുത്തരും ഇരുപത് ടിക്കറ്റുകള്‍ വീതം സൈനികര്‍ക്കായി സ്‌പോണ്‍സര്‍ ചെയ്യും. കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഏഴു ഹോം മാച്ചുകള്‍ കളിക്കും.
















