Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

താരപ്പൊലിമയില്‍ പൂരം വരവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2019, 03:05 am IST
in Sports

ബെംഗളൂരു: കുട്ടിക്രിക്കറ്റിന്റെ വസന്തോത്സവത്തിന് ഇന്ന് കൊടിയേറ്റ്. രണ്ട് മാസം നീളുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ പോരാട്ടത്തില്‍ ഇന്ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുംനേര്‍ക്കുനേര്‍. രാത്രി എട്ടിന് കളി തുടങ്ങും.

ബുംറയുടെ യോര്‍ക്കറിതിരെ ധോണിയുടെ തന്ത്രവും കുല്‍ദീപിന്റെ ഗൂഗ്‌ളിയെ പ്രതിരോധിക്കാനുള്ള വിരാട് കോഹ്‌ലിയുടെ ഉപായങ്ങളും സ്റ്റീവ് സ്മിത്തിന്റെ മികവുമൊക്കെകൊണ്ട്് കുട്ടിക്രിക്കറ്റ് പൂരം കെങ്കേമമാകും. പുത്തന്‍ താരോദയങ്ങളും പ്രതീക്ഷിക്കാം. ലോകകപ്പിന് മുന്നോടിയായി നടക്കുന്നതിനാല്‍ താരങ്ങള്‍ അവരുടെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കും. ഐപിഎല്ലില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പക്ഷെ ഇംഗ്ലണ്ടിലെ ലോകകപ്പിന് ടിക്കറ്റും ലഭിക്കും.

ലോകകപ്പ് തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പാണ് ഐപിഎല്‍ അവസാനിക്കുന്നത്. ഇതാദ്യമായാണ് ലോകകപ്പിന് തൊട്ടുമുമ്പ് ഐപിഎല്‍ അരങ്ങേറുന്നത്. ലോകകപ്പില്‍ രാജ്യത്തിന്റെ പ്രതീക്ഷയുയര്‍ത്താന്‍ ജോലിഭാരം കുറയ്‌ക്കാന്‍ വിരാട് കോഹ്‌ലി കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സഹാചര്യത്തില്‍ ഐപിഎല്ലില്‍ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ സാധ്യത കുറവാണ്. എന്നിരുന്നാലും ഐപിഎല്‍ ആവേശകരമാകുമെന്ന് ഉറപ്പാണ്.

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ മെയ് അഞ്ചിന് അവസാനിക്കും. കലാശപ്പോരാട്ടം മെയ് 12ന് അരങ്ങേറും. സെമിഫൈനല്‍, ഫൈനല്‍ മത്സരവേദികള്‍ പിന്നീട് പ്രഖ്യാപിക്കും.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ നയിക്കുന്നത്. ധോണിക്കൊരു കുടുംബംപോലെയാണ് ചെന്നൈ. ധോണി എപ്പോഴും അവരുടെ അമരക്കാരനാണ്. ഐപിഎല്ലില്‍ വ്യത്യസ്തമായൊരു പരമ്പര്യം തന്നെ ധോണി സൃഷ്ടിച്ചിട്ടുണ്ട്. മൂന്ന തവണ കിരീടവും ശിരസിലേറ്റി. 

രാജ്യാന്തര തലത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമായ കോഹ്‌ലി ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. എട്ട് വര്‍ഷമായി റോയല്‍ ചലഞ്ചഴ്‌സിനെ നയിക്കുന്നു. പക്ഷെ ഒരിക്കല്‍ പോലും ഐപിഎല്ലില്‍ ടീമിനെ കിരീടവിജയം സമ്മാനിക്കാനായിട്ടില്ല. മനസില്‍ ലോകകപ്പാണെങ്കിലും ഐപിഎല്ലില്‍ ടീമിന് വിജയം സമ്മാനിക്കാനുളള ഒരുക്കത്തിലാണ് ഇന്ത്യന്‍ നായകന്‍.

അതേസമയം ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന് മുന്ന് തവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്തിട്ടുണ്ട്. നാലാം കിരീടം നേടി ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏകദിനത്തിലെ ലോക ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും രോഹിതിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ അണിനിരക്കുന്നുണ്ട്.

2015നുശേഷം ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ട അജിങ്ക്യ രഹാനെയാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്. ഐപിഎല്ലില്‍ മികവ് കാട്ടുന്ന ഈ ബാറ്റസ്മാന്‍ ഇത്തവണയും മോശമാകില്ലെന്ന് കരുതാം. രാജ്യാന്തര വിലക്കിനുശേഷം മത്സരരംഗത്തേക്ക് തിരിച്ചുവരുന്ന ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്ക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവരും അണിനിരക്കുന്ന റോയല്‍സ് പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഐപിഎല്ലിലെ ഏറ്റവും സ്ന്തുലിതമായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 

സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍. കോഹ്‌ലിയെയും രോഹിത് ശര്‍മയേയുമൊക്കെ തിരിയുന്ന പന്തില്‍ വീഴ്‌ത്താന്‍ കെല്‍പ്പുള്ള താരമാണ് അശ്വിന്‍. ഏതു ടീമിനെയും അട്ടിമറിക്കാനുള്ള കരുത്തും അവര്‍ക്കുണ്ട്.

ശ്രേയസ് അയ്യരാണ് ദല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. യുവതാരം ഋഷഭ് പന്ത്, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ തുടങ്ങിയ വരും അണിനിരക്കുന്ന ദല്‍ഹി ശക്തരാണ്. ദിനേശ് കാര്‍ത്തിക്കിന്റെ നായകത്വത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്.

ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്നത്. പക്ഷെ പരിക്ക് മൂലം കെയ്ന്‍ വില്ല്യംസണ്‍ ആദ്യ മത്സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ല. വില്ല്യംസണിന്റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാര്‍ ടീമിനെ നയിക്കാനാണ് സാധ്യത. ഓസീസ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തിയത് ഹൈദരാബാദിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. വാര്‍ണര്‍ക്കും ഐപിഎല്‍ നിര്‍ണായകമാണ്. മികവ് കാട്ടിയാലേ ലോകകപ്പിനുള്ള ഓസീസ് ടീമില്‍ സ്ഥാനം ലഭിക്കൂ.

മത്സരക്രമം

മാര്‍ച്ച് 23: ചെന്നൈ-ബെംഗളൂരു (രാത്രി-8ന്)

മാര്‍ച്ച് 24: കൊല്‍ക്കത്ത-ഹൈദരാബാദ്് (വൈകിട്ട്-4ന്)

മുംബൈ-ദല്‍ഹി (രാത്രി-8ന്)

മാര്‍ച്ച് 25: രാജസ്ഥാന്‍-പഞ്ചാബ് (രാത്രി 8ന്)

മാര്‍ച്ച് 26: ദല്‍ഹി-ചെന്നൈ (രാത്രി 8ന്)

മാര്‍ച്ച് 27: കൊല്‍ക്കത്ത-പഞ്ചാബ് (രാത്രി 8ന്)

മാര്‍ച്ച് 28: ബെംഗളൂരു-മുംബൈ (രാത്രി 8ന്)

മാര്‍ച്ച് 29: ഹൈദരാബാദ്-രാജസ്ഥാന്‍ (രാത്രി 8ന്)

മാര്‍ച്ച് 30: പഞ്ചാബ്-മുംബൈ (വൈകിട്ട് 4ന്)

     ദല്‍ഹി-കൊല്‍ക്കത്ത (രാത്രി 8ന്)

മാര്‍ച്ച് 31: ഹൈദരാബാദ്-ബെംഗളൂരു (വൈകിട്ട് 4ന്)

     ചെന്നൈ-രാജസ്ഥാന്‍ (രാത്രി 8ന്)

ഏപ്രില്‍ 1: പഞ്ചാബ്-ദല്‍ഹി (രാത്രി 8ന്)

ഏപ്രില്‍ 2: രാജസ്ഥാന്‍-ബെംഗളൂരു (രാത്രി 8ന്)

ഏപ്രില്‍ 3: മുംബൈ-ചെന്നൈ (രാത്രി 8ന്)

ഏപ്രില്‍ 4: ദല്‍ഹി-ഹൈദരാബാദ് (രാത്രി 8ന്)

ഏപ്രില്‍ 5: ബെംഗളൂരു-കൊല്‍ക്കത്ത (രാത്രി 8ന്)

ഏപ്രില്‍ 6: ചെന്നൈ-പഞ്ചാബ് (വൈകിട്ട് 4ന്)

           ഹൈദരാബാദ്-മുംബൈ (രാത്രി 8ന്)

ഏപ്രില്‍ 7: ബെംഗളൂരു-ദല്‍ഹി (വൈകിട്ട് 4ന്)

      രാജസ്ഥാന്‍-കൊല്‍ക്കത്ത (രാത്രി 8ന്)

ഏപ്രില്‍ 8: പഞ്ചാബ്-ഹൈദരാബാദ് (രാത്രി 8ന്)

ഏപ്രില്‍ 9: ചെന്നൈ-കൊല്‍ക്കത്ത (രാത്രി 8ന്)

ഏപ്രില്‍ 10: മുംബൈ-പഞ്ചാബ് (രാത്രി 8ന്)

ഏപ്രില്‍ 11: രാജസ്ഥാന്‍-ചെന്നൈ (രാത്രി 8ന്)

ഏപ്രില്‍ 12: കൊല്‍ക്കത്ത-ദല്‍ഹി (രാത്രി 8ന്)

ഏപ്രില്‍ 13: മുംബൈ-രാജസ്ഥാന്‍ (വൈകിട്ട് 4ന്)

       പഞ്ചാബ്-ബെംഗളൂരു (രാത്രി 8ന്)

ഏപ്രില്‍ 14: കൊല്‍ക്കത്ത-ചെന്നൈ (വൈകിട്ട് 4ന്)

       ഹൈദരാബാദ്-ദല്‍ഹി (രാത്രി 8ന്)

ഏപ്രില്‍ 15: മുംബൈ-ബെംഗളൂരു (രാത്രി 8ന്)

ഏപ്രില്‍ 16: പഞ്ചാബ്-രാജസ്ഥാന്‍ (രാത്രി 8ന്)

ഏപ്രില്‍ 17:  ഹൈദരാബാദ്-ചെന്നൈ (രാത്രി 8ന്)

ഏപ്രില്‍ 18: ദല്‍ഹി-മുംബൈ (രാത്രി 8ന്)

ഏപ്രില്‍ 19: കൊല്‍ക്കത്ത-ബെംഗളൂരു (രാത്രി 8ന്)

ഏപ്രില്‍ 20: രാജസ്ഥാന്‍-മുംബൈ (വൈകിട്ട് 4ന്)                                      

     ദല്‍ഹി-പഞ്ചാബ് (രാത്രി 8ന്)

ഏപ്രില്‍ 21: ഹൈദരാബാദ്-കൊല്‍ക്കത്ത (വൈകിട്ട് 4ന്)

     ബെംഗളൂരു-ചെന്നൈ (രാത്രി 8ന്)

ഏപ്രില്‍ 22: രാജസ്ഥാന്‍-ദല്‍ഹി (രാത്രി 8ന്)

ഏപ്രില്‍ 23: ചെന്നൈ-ഹൈദരാബാദ് (രാത്രി 8ന്)

ഏപ്രില്‍ 24: ബെംഗളൂരു-പഞ്ചാബ് (രാത്രി 8ന്)

ഏപ്രില്‍ 25: കൊല്‍ക്കത്ത-രാജസ്ഥാന്‍ (രാത്രി 8ന്)

ഏപ്രില്‍ 26: ചെന്നൈ-മുംബൈ (രാത്രി 8ന്)

ഏപ്രില്‍ 27: രാജസ്ഥാന്‍-ഹൈദരാബാദ് (രാത്രി 8ന്)

ഏപ്രില്‍ 28: ദല്‍ഹി-ബെംഗളൂരു (വൈകിട്ട് 4ന്)

             കൊല്‍ക്കത്ത-മുംബൈ (രാത്രി 8ന്)

ഏപ്രില്‍ 29: ഹൈദരാബാദ്-പഞ്ചാബ് (രാത്രി 8ന്)

ഏപ്രില്‍ 30: ബെംഗളൂരു-രാജസ്ഥാന്‍ (രാത്രി 8ന്)

മെയ്് 1:      ചെന്നൈ-ദല്‍ഹി (രാത്രി 8ന്)

മെയ്് 2:     മുംബൈ-ഹൈദരാബാദ് (രാത്രി 8ന്)

മെയ്് 3:     പഞ്ചാബ്-കൊല്‍ക്കത്ത (രാത്രി 8ന്)

മെയ്് 4:     ദല്‍ഹി-രാജസ്ഥാന്‍ (വൈകിട്ട് 4ന്)

            ബെംഗളൂരു-ഹൈദരാബാദ് (രാത്രി 8ന്)

മെയ് 5:     പഞ്ചാബ്-ചെന്നൈ (വൈകിട്ട് 4ന്)

            മുംബൈ-കൊല്‍ക്കത്ത (രാത്രി 8ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.