ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന ചര്‍ച്ച തുടങ്ങിയിട്ട്് ആഴ്ചകളായി. ക്രിക്കറ്റ് വിദഗ്ധരുമൊക്ക ഈക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിക്കഴിഞ്ഞു. ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകന്‍ സൗരവ് ഗാംഗുലിയും ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങും പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. പൂജാരയെ നാലാം നമ്പറിലിറക്കണമെന്നാണ് ഗാംഗുലിയുടെ നിര്‍ദേശം.
പൂജാര മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയയില്‍ എത്ര ഭംഗിയായിട്ടാണ് അദ്ദേഹം ബാറ്റ് വീശിയത്. രാഹുല്‍ ദ്രാവിഡിനെപ്പോലെ ക്രീസില്‍ ഉറച്ചുനിന്ന് ബാറ്റേന്തുന്ന കളിക്കാരനാണ്. അതിനാല്‍ പൂജാരയെ നാലാം നമ്പറിലിറക്കണം.
യുവ താരം ഋഷഭ് പന്തിനെ ഗാംഗുലി വാനോളം പുകഴ്‌ത്തി. പത്ത് വര്‍ഷത്തിനുള്ളില്‍ ഈതാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുതല്‍ക്കൂട്ടാകും. വല്ലപ്പോഴുമൊക്കെ ഏകദിനം കളിക്കുന്നതാണ് ഋഷഭ് പന്തിന്റെ പ്രശ്‌നം. സ്ഥിരമായി ടെസ്റ്റ് കളിക്കുന്നതുകൊണ്ട് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ശോഭിക്കുന്നത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ചുറി കുറിച്ച ഏത്ര ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുണ്ട്. പന്ത് ഇംഗ്ലണ്ടിലും ഓസീസിലും സെഞ്ചുറിയിടിച്ച താരമാണ്. ടെസ്റ്റില്‍ അനായാസമാണ് ഈ പ്രതിഭ ബാറ്റ് ചെയ്യുന്നത്. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് പന്ത്. ഗാംഗുലി കൂട്ടിച്ചേര്‍ത്തു.ഗാംഗുലിയുടേതിന് സമാനമായ അഭിപ്രായമാണ് റിക്കി പോണ്ടിങ്ങിനും.
















