ന്യൂദല്‍ഹി: ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍, ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറക്കുമെന്ന് അജിങ്ക്യ രഹാനെ. ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യക്കായി നാലാം നമ്പറില്‍ ആരുകളിക്കുമെന്ന സംശയങ്ങള്‍ക്കിടെയാണ് രഹാനെയുടെ തുറന്നുപറച്ചില്‍. നിലവിലെ ലക്ഷ്യം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുകയാണ്. ടീമിനെ വിജയത്തിലെത്തിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും രാജസ്ഥാന്‍ നായകന്‍കൂടിയായ രഹാനെ പറഞ്ഞു.
ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മത്സരങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഐപിഎല്‍ മുന്‍നിര്‍ത്തിയാകും ടീമിനെ തെരഞ്ഞെടുക്കുക.
















