ന്യൂദല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടത്തിന് പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ബൗളിങ്ങില്‍ മോശം റെക്കോഡ്. അവസാന മൂന്ന് മത്സരങ്ങളില്‍ തലങ്ങും വിലങ്ങും അടിമേടിച്ച കുല്‍ദീപ് ഏകദിന ക്രിക്കറ്റില്‍ തന്റെ മോശം ശരാശരി കുറിച്ചു.
കളിച്ച അഞ്ച് കളികളിലും പത്തോവര്‍ വീതം എറിഞ്ഞ കുല്‍ദീപ് ആകെ വിട്ടുനല്‍കിയത് 302 റണ്‍സ്. എറിഞ്ഞ അമ്പതോവറില്‍ പത്ത് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപിന് എന്നാല്‍ മെയ്ഡന്‍ ഒന്നും നേടാനായില്ല. ശരാശരി 30.20. കുല്‍ദീപിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ 30.00 ശരാശരി വഴങ്ങിയതായിരുന്നു ഇതുവരെയുള്ള മോശം റെക്കോഡ്.
















