Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചരാചരങ്ങളെ സംഹരിക്കുന്നത് പരമാത്മാവ്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 14, 2019, 05:41 am IST
inSamskriti

അത്ത്രധികരണം

രണ്ടാം പാദത്തിലെ രണ്ടാം അധികരണമായ അത്ത്രധികരണത്തില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്. അത്താവെന്ന് പറഞ്ഞത് പരമാത്മാവിനെ തന്നെയാണെന്ന് സ്ഥാപിക്കുകയാണ് ഈ സൂത്രങ്ങളിലൂടെ.

സൂത്രം- അത്താ ചരാചരഗ്രഹണാത്

ഭക്ഷിക്കുന്നവന്‍ ചരങ്ങളേയും അചരങ്ങളേയും ഗ്രഹിച്ചിട്ടുള്ളതുകൊണ്ട്.

ചരാചര സ്വരൂപമായ ജഗത്തിനെ ഗ്രഹിച്ചിട്ടുള്ളതിനാല്‍ അത്താവ് ബ്രഹ്മം തന്നെയാണ്.

അത്താവ് എന്നാല്‍ കഴിക്കുന്നവന്‍, ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.

ശ്രുതി വാക്യങ്ങളെ ഉദ്ധരിച്ച് പൂര്‍വ്വ പക്ഷം പരമാത്മാവ് അത്താവല്ല എന്ന് വാദിക്കുന്നു. കഠോപനിഷത്തില്‍ ‘യസ്യബ്രഹ്മ…വേദയത്ര സ: ‘എന്ന മന്ത്രത്തില്‍ ബ്രഹ്മവും ക്ഷത്രവും ആര്‍ക്ക് അന്നമായിരിക്കുന്നുവോ സര്‍വ്വ സംഹാരകനായ മൃത്യു ആര്‍ക്ക് ഉപദംശമായിരിക്കുന്നുവോ ആ അത്താവ് എവിടെയിരിക്കുന്നുവെന്ന് ആര്‍ക്കറിയാം എന്ന് പറയുന്നു.ഇവിടെ പറഞ്ഞതായ അത്താവ് ആരാണ് എന്നാണ് സംശയം. ബൃഹദാരണ്യകത്തില്‍ ‘അഗ്‌നിരന്നാദ:’എന്ന് പറയുന്നതിനാലും എല്ലാം കഴിക്കുന്നവനായി അഗ്‌നിയെ കണക്കാക്കുന്നതിനാലും അത്താവ് അഗ്‌നിയെന്ന് കരുതണമെന്നാണ് പൂര്‍വ പക്ഷം വാദിക്കുന്നത്.

മുണ്ഡകത്തില്‍ ‘തയോരന്യ: പിപ്പലം സ്വാദ്വത്തി’ എന്ന മന്ത്രത്തില്‍ ജീവന്‍ കര്‍മഫലത്തെ സ്വാദുള്ളതായി കഴിക്കുന്നു എന്ന് പറഞ്ഞതിനാല്‍ അത്താവ് ജീവന്‍ ആണെന്നും കരുതാം. ഒരിക്കലും പരമാത്മാവാകില്ല എന്നാണ് ഇവരുടെ വാദം. കാരണം ‘അനശ്‌നന്നന്യോ അഭിചാകശീതി’ എന്നിടത്ത് അന്യനായ പരമാത്മാവ് ഒന്നും കഴിക്കാതെ ശോഭിച്ചിരിക്കുന്നു എന്ന് പറയുന്നുണ്ട്. അതിനാല്‍ പരമാത്മാവിനെ അത്താവെന്ന് വിളിക്കാനാവില്ലെന്ന് പൂര്‍വ്വപക്ഷം പറയുന്നു.

എന്നാല്‍ ഈ വാദങ്ങളെ പൊളിക്കുകയാണ് സൂത്രം. അത്താവായി സ്വീകരിക്കേണ്ടത് പരമാത്മാവിനെയാണ്. എന്തെന്നാല്‍ ചരാചരങ്ങളായ എല്ലാ വസ്തുക്കളേയും സംഹരിക്കുന്നത് പരമാത്മാവാണ്. എല്ലാറ്റിനെയും ഇല്ലാതാക്കുന്ന മൃത്യുവിനെ തൊട്ടുകൂട്ടുന്ന കറിയായി പറഞ്ഞിട്ടുള്ളതിനാല്‍ ആ മൃത്യുവിനെ കൂടി സംഹരിക്കുന്നത് പരമാത്മാവാണ്.

 ജഗത്തിനെ സംഹാര കാലത്തില്‍ തന്നില്‍ ലയിപ്പിക്കുന്നു എന്നുള്ളതിനെയാണ് ഇവിടെ ഭോക്തൃത്വത്തിന്റെ ലക്ഷണമായി പറയുന്നത്. എന്നാല്‍ അത് സുഖദു:ഖരൂപത്തിലുള്ള സംസാരഫലങ്ങളെ അനുഭവിക്കുന്നത് പോലെയുള്ള ഭോക്തൃത്വമല്ല. നാനാത്വത്തിന്റെ സംഹാരമാണ്.

ജീവനെപ്പോലെ കര്‍മ്മഫലത്തെ അനുഭവിക്കുന്നവനല്ല എന്നാണ് മനസ്സിലാക്കേണ്ടത്. മൃത്യുവിനെ ഭക്ഷിക്കുകയെന്നാല്‍ ചരാചര പ്രപഞ്ചത്തെ മുഴുവന്‍ ഗ്രഹിക്കുന്നുവെന്നറിയണം.ഭോക്തൃത്വ ശബ്ദം ഉപയോഗിച്ചത് ചമത്കാരത്തിന് വേണ്ടി മാത്രമാണ്. ഈശ്വരന്‍ അഭോക്താവ് തന്നെയാണ്.

സൂത്രം – പ്രകരണാച്ച

(പ്രകരണാത് ച)

പ്രകരണം കാരണമായും.

പരമാത്മാവിനെപ്പറ്റി പറയുന്ന ഭാഗത്ത് തന്നെയാണ് അത്താവിനെപ്പറ്റി പറയുന്നത് എന്നതിനാല്‍ പരമാത്മാവ് തന്നെയാണ് അത്താവ് എന്ന് അറിയണം.

കഠോപനിഷത്തിലെ രണ്ടാം വല്ലിയിലെ 20 മുതല്‍ 24 ഉള്‍പ്പെടെയുള്ള മന്ത്രങ്ങളില്‍ പരമാത്മാവിനെ പറയുന്നു. തുടര്‍ന്നുള്ള മന്ത്രത്തിലാണ് അത്താവിനെക്കുറിച്ച് പറയുന്നത്.

ആദ്യ മന്ത്രങ്ങളില്‍ ഈശ്വര മഹിമ, കാരുണ്യം, ദാതൃത്വം, ആശ്രിത വാല്‍സല്യം തുടങ്ങിയ ഗുണങ്ങള്‍ പറയുന്നു. പിന്നീട് ഈശ്വരനെ അറിയാനുള്ള വിഷമവും ഭഗവദ് ദര്‍ശനത്തിന്റെ ദുര്‍ല്ലഭതയും കാണിക്കുന്നു. ഈശ്വരാനുഗ്രഹം, കരുണ എന്നിവയാലേ അദ്ദേഹത്തെ അറിയാനാകൂ. ഇങ്ങനെ പൂര്‍വ്വാപരബന്ധം (മുന്‍പും പിന്നെയും പറഞ്ഞത്) ഉള്ളതിനാല്‍ ഈ പ്രകരണം കൊണ്ട് ഇവിടെ പരമാത്മാവിനെ തന്നെയാണ് പറഞ്ഞത് എന്ന് ഉറപ്പായും ചെയ്യാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.