Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്ട്രേലിയയ്‌ക്ക് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 10:03 pm IST
in Sports

ന്യൂദല്‍ഹി: ‘ഫൈനല്‍’ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് കാലിടറി. അവസാന മത്സരത്തില്‍ 35 റണ്‍സിന് തോറ്റ ആതിഥേയര്‍ അഞ്ചു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര ഓസീസിന് അടിയറവെച്ചു 3-2. 273 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ അവസാന പന്തില്‍ 237 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍ ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 272, ഇന്ത്യ 50 ഓവറില്‍ 237. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിയുടെ (100) മികവിലാണ് ഓസ്‌ട്രേലിയ  272 റണ്‍സ് നേടിയത്്. 

മുന്‍ നിരബാറ്റ്‌സ്മാന്മാര്‍ അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണം. രോഹിത് ശര്‍മ 56 റണ്‍സോടെ ടോപ്പ് സ്‌കോററായി. വാലറ്റനിരക്കാരായ കേദാര്‍ ജാദവ് 44 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 46 റണ്‍സും നേടി. ക്യാപ്റ്റന്‍ കോഹ്‌ലി (20), ഓപ്പണ ര്‍ ധവാന്‍ (12) ഋഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16) , ജഡേജ (0) എന്നിവര്‍ അനായാസം കീഴടങ്ങി. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍~ഖവാജ 106 പന്തില്‍ 100 റണ്‍സ് നേടി. പത്ത് ഫോറും രണ്ട് സിക്‌സറും ഖവാജയുടെ ബാറ്റില്‍ നിന്ന് അതിര്‍ത്തികടന്നുപോയി. ഈ പരമ്പരയില്‍ ഈ ഓപ്പണറുടെ രണ്ടാം സെഞ്ചുറിയാണിത്.

നായകന്‍ ഫിഞ്ചിനൊപ്പം ആദ്യ വിക്കറ്റിന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഫിഞ്ച് 27 റണ്‍സിന് വീണു. 43 പന്തില്‍ നാല്  ഫോര്‍ നേടി. സ്പിന്നര്‍ ജഡേജയുടെ പന്തില്‍ ഫിഞ്ചിന്റെ സ്റ്റമ്പ് ഇളകി വീണു.ഹാന്‍ഡ്‌സ്‌കോമ്പ്    എത്തിയതോടെ ഓസ്‌ട്രേിലന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്ണൊഴുകി. രണ്ടാം വിക്കറ്റില്‍ ഖവാജയും ഹാന്‍ഡ്‌സ്‌കോമ്പും 99 റണ്‍സ് അടിച്ചെടുത്തു. സെഞ്ചുറി തികച്ചയുടനെ ഖവാജയെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടു പിന്നാലെ അര്‍ധസെഞ്ചുറി കുറിച്ച ഹാന്‍ഡ്‌സ്‌കോമ്പും മടങ്ങി . ഹാന്‍ഡ്‌സ്‌കോമ്പ്    അറുപത് പന്തില്‍ നാല് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 52 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.

തുടര്‍ന്നെത്തിയ ബിഗ് ഹിറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ(1) നിലയുറപ്പിക്കും മുമ്പേ ജഡേജ വീഴ്‌ത്തിയതോടെ വമ്പന്‍ സ്‌കോറെന്ന ഓസീസ് സ്വപ്‌നം പൊലിഞ്ഞു. പിന്നീട് ഇറങ്ങിയവര്‍ക്കൊന്നും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല.നാലാം മത്സരത്തില്‍ കളിയുടെ ഗതിമാറ്റിയ ടര്‍ണര്‍ ഇരുപത് റണ്‍സുമായി മടങ്ങി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. സ്‌റ്റോയ്‌നിസും 20 റണ്‍സിന് പുറത്തായി. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്്. റിച്ചാര്‍ഡ്‌സണ്‍ 21 പന്തില്‍ മൂന്ന് ബൗണ്ടിയുടെ പിന്‍ബലത്തില്‍ 29 റണ്‍സ് നേടി.

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പത്ത് ഓവറില്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഷമി ഒമ്പത് ഓവറില്‍ 57 റണ്‍സും ജഡേജ പത്ത് ഓവറില്‍ 45 റണ്‍സുമാണ് വിട്ടുനല്‍കിയത്. കുല്‍ദീപ് യാദവിന് ഒരു വിക്കറ്റ്് ലഭിച്ചു.ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ: യുടി ഖവാജ സി കോഹ് ലി ബി കുമാര്‍ 100, എജെ ഫിഞ്ച് ബി ജഡേജ 27, പിഎസ്പി ഹാന്‍ഡ്‌സ്‌കോമ്പ് സി പന്ത് ബി മുഹമ്മദ് ഷമി 52, ജിജെ മാക്‌സ്‌വെല്‍ സി കോഹ് ലി ബി ജഡേജ 1, എംപി സ്‌റ്റോയ്‌നിസ് ബി കുമാര്‍ 20, എജെ ടര്‍ണര്‍ സി ജഡേജ ബി കുല്‍ദീപ് യാദവ് 20, എടി കാറി സി പന്ത് ബി മുഹമ്മദ് ഷമി 3, ജെഎ റിച്ചാര്‍ഡ്‌സണ്‍ റണ്‍ഔട്ട് 29, പിജെ കുമിന്‍സ് സി ആന്‍ഡ് ബി കുമാര്‍ 15, എന്‍എം ലിയോണ്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 4, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 272.

വിക്കറ്റ് വീഴ്ച: 1-76, 2-175, 3-178, 4-182, 5-210, 6-225, 7-229, 8-263, 9-272.

ബൗളിങ്ങ്: ബി കുമാര്‍ 10-0-48-3, മുഹമ്മദ് ഷമി 9-0-57-2, ജെജെ ബുംറ 10-0-39-0, കുല്‍ദീപ് യാദവ് 10-0-74-1, ആര്‍എ ജഡേജ 10-0-45-2, കെഎം ജാദവ് 1-0-8-0.

ഇന്ത്യ: രോഹിത് ശര്‍മ സറ്റമ്പഡ് കാറി ബി സാമ്പ 56, എസ്.ധവാന്‍ സി കാറി ബി കമിന്‍സ് 12, വി. കോഹ്‌ലി സി കാറി ബി സ്‌റ്റോയ്‌നിസ് 20, ഋഷഭ് പന്ത് സി ടര്‍ണര്‍ ബി ലിയോണ്‍ 16, വിജയ് ശങ്കര്‍ സി ഖവാജ ബി സാമ്പ 16, കേദാര്‍ ജാദവ് സി മാക്‌സ്‌വെല്‍ ബി റിച്ചാര്‍ഡ്‌സണ്‍ 44 , ജഡേജ സ്റ്റമ്പഡ് കാറി ബി സാമ്പ 0, ബി കുമാര്‍ സി ഫിഞ്ച് ബി കമിന്‍സ് 46, മുഹമ്മദ് ഷമി സി ആന്‍ഡ് ബി റിച്ചാര്‍ഡ്‌സണ്‍ 3, കുല്‍ദീപ് യാദവ് ബി സ്‌റ്റോയ്‌നിസ് 9, ബുംറ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 14 , ആകെ 50 ഓവറില്‍ 237.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.