Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ടര്‍ണര്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2019, 11:20 pm IST
inSports

മൊഹാലി: ഓസീസ് പോരാട്ട വീര്യത്തിന് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി. നാലാം ഏകദിനത്തില്‍  നാല് വിക്കറ്റിന് തോറ്റു.  

ഹാന്‍ഡസ്‌കോമ്പിന്റെ സെഞ്ചുറിയും (117) ടര്‍ണറുടെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഓസീസിന് വിജയമൊരുക്കിയത്.ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര സമനിലയായി (2-2).

ഓപ്പണര്‍ ധവാന്റെ സെഞ്ചുറിയില്‍ (143) ഇന്ത്യ മുന്നോട്ട്് വച്ച് 359 റണ്‍സ് വിജയലക്ഷ്യം 47.5 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടന്നു. സ്‌കോര്‍: ഇ ന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 358, ഓസ്‌ട്രേലിയ 47.5 ഓവറില്‍ ആറിന് 359. അടിച്ചുതകര്‍ത്ത ടര്‍ണര്‍ 42 പന്തില്‍ ആറ് സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെടെ 82 റണ്‍സുമായി പുറത്താകാതെ നിന്നു.

വിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസിന് 12 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പക്ഷെ ഖവാജയും ഹാന്‍ഡ്‌സ് കോമ്പും നിലയുറപ്പിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 192 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഖവാജ 91 റണ്‍സ് എടുത്തു. ഹാന്‍ഡ്‌സ്‌കോമ്പ് 105 പന്തില്‍ മൂന്ന് സിക്‌സറും എട്ട് ഫോറുമടക്കമാണ് 117 റണ്‍സ് നേടിയത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പരമ്പരയിലാദ്യമായി ഫോമിലേക്ക് ഉയര്‍ന്ന ധവാനും രോഹിത് ശര്‍മയും ഓസീസ് ബൗളിങ്ങിനെ അടിച്ചൊതുക്കി. ആദ്യ വിക്കറ്റില്‍ 193 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്്. സെഞ്ചുറിയിലേക്ക്് കുതിച്ച രോഹിത് റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോമ്പിന് ക്യാച്ച് നല്‍കി. 92 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സറും അടിച്ച് ശര്‍മ 95 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.

ശര്‍മ മടങ്ങിയതിന് പിന്നാലെ ധവാന്‍ സെഞ്ചുറി കുറിച്ചു. 97 പന്തില്‍ 12 ഫോറും ഒരു സിക്‌സറും അടിച്ചാണ് നൂറ് തികച്ചത്. ധവാന്റെ പതിനാറാം സെഞ്ചുറിയാണിത്. പതിനേഴ് ഇന്നിങ്‌സുകള്‍ക്ക്് ശേഷമാണ് ഈ സെഞ്ചുറി. കഴിഞ്ഞ സെപ്തംബറില്‍ ഏഷ്യാ കപ്പിനിടെ പാക്കിസ്ഥാനെതിരെയാണ് ധവാന്‍ അവസാനമായി സെഞ്ചുറി കുറിച്ചത്. 

143 റണ്‍സുമായാണ് ധവാന്‍ കളിക്കളം വിട്ടത്. 115 പന്തില്‍ 18 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. പേസര്‍ കമിന്‍സിന്റെ പന്തില്‍ ധവാന്റെ കുറ്റി തെറിച്ചു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി കത്തിക്കയറിയ കോഹ് ലിക്ക്് ഇന്നലെ തിളങ്ങാനായില്ല. ആറു പന്തില്‍ ഏഴു റണ്‍സുമായി മടങ്ങി.

ഈ പരമ്പരയില്‍ ഇതാദ്യമായി കളിക്കാനിറങ്ങിയ കെ.എല്‍. രാഹുലിന് പിടിച്ചുനില്‍ക്കാനായില്ല. 31 പന്തില്‍ 26 റണ്‍സുമായി കളം വിട്ടു. ഭാവി വാഗ്ദാനമായ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് അടിച്ചു തകര്‍ത്തു. 24 പന്തില്‍ നാലു ഫോറും ഒരു സിക്‌സറും അടക്കം 36 റണ്‍സ് എടുത്തു.

ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറും മോശമായില്ല. പതിനഞ്ച് പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറു മടക്കം 26 റണ്‍സ് നേടി. ഭുവനേശ്വര്‍ കുമാറും (1), യുസ്‌വേന്ദ്ര ചഹലും (0) അനായാസം കീഴടങ്ങി. അതേസമയം അവസാന പന്ത് നേരിട്ട ബുംറ സിക്‌സര്‍ അടിച്ചാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഒരു പന്തില്‍ ആറു റണ്‍സുമായി ബുംറ പുറത്താകാതെ നിന്നു.

ഓസീസ് പേസര്‍ കമിന്‍സ് പത്ത്് ഓവറില്‍ 70 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. റിച്ചാര്‍ഡ്‌സണ്‍ ഒമ്പത് ഓവറില്‍ 85 റണ്‍സിന് മൂന്ന് വിക്കറ്റും നേടി.ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: ആര്‍.ജി. ശര്‍മ സി ഹാന്‍ഡ്‌സ്‌കോമ്പ് ബി റിച്ചാര്‍ഡ്‌സണ്‍ 95, എസ്.ധവാന്‍ ബി കമിന്‍സ് 143, കെ.എല്‍. രാഹുല്‍ സി കാറി ബി സാമ്പ 26, വി. കോഹ് ലി സി കാറി ബി റിച്ചാര്‍ഡ്‌സണ്‍ 7, ആര്‍.ആര്‍്. പന്ത് സി ഫിഞ്ച് ബി കമിന്‍സ് 36, കെ.എം.ജാദവ് സി റിച്ചാര്‍ഡ്‌സണ്‍ ബി കമിന്‍സ് 10, വി.ശങ്കര്‍ സി മാക്‌സ്‌വെല്‍ ബി കമിന്‍സ് 26, ബി.കുമാര്‍ സി കാറി ബി റിച്ചാര്‍ഡ്‌സണ്‍ 1, കുല്‍ദീപ് യാദവ് നോട്ടൗട്ട് 1, വൈ.എസ്. ചഹല്‍ സി ആന്‍ഡ് ബി കമിന്‍സ് 0, ജെ.ജെ.ബുംറ നോട്ടൗട്ട് 6, എക്‌സ്ട്രാസ് 7, 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 358.

വിക്കറ്റ് വീഴ്ച: 1-193, 2-254, 3-266, 4-296, 5-314, 6-331, 7-344, 8-351, 9-352.

ബൗളിങ്ങ്: പി.ജെ. കമിന്‍സ് 10-0-70-5, ജെ.പി ബെഹ്‌റന്‍ഡോഫ് 10-1-61-0, ജെ.എ. റിച്ചാര്‍ഡ്‌സണ്‍ 9-0-85-3, ഒ.ജെ. മാക്‌സ്‌വെല്‍ 8-1-61-0, എ.സാമ്പ 10-0-57-1, എ.ജെ. ഫിഞ്ച് 3-0-22-0. 

ഓസ്‌ട്രേലിയ: എജെ ഫിഞ്ച് ബി കുമാര്‍ 0, യുടി ഖവാജ സി കുല്‍ദീപ് യാദവ് ബി ബുംറ 91 , എസ്.ഇ. മാര്‍ഷ് ബി ബുംറ 6 , പിഎസ്പി ഹാന്‍ഡ്‌സ്‌കോമ്പ് സി രാഹുല്‍ ബി ചഹല്‍ 117 , മാക്‌സ്‌വെല്‍ എല്‍ബിഡബ്‌ളിയു ബി കുല്‍ദീപ് യാദവ് 23, ടര്‍ണര്‍ നോ്ട്ടൗട്ട് 82, എ.ടി. കാറി സി ധവാന്‍ ബി ബുംറ 21, റിച്ചാര്‍ഡ്‌സണ്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 17, ആകെ 47.5 ഓവറില്‍ ആറു വിക്കറ്റിന് 359 റണ്‍സ്.

വിക്കറ്റ് വീഴ്ച: 1-3, 2-12, 3-204, 4-229. 5-271,6-357

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.