വിശാഖപട്ടണം: ഒളിമ്പ്യന്‍ സാജന്‍ പ്രകാശിന്റെ കരുത്തില്‍ അഖിലേന്ത്യാ പോലിസ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംസ്ഥാന പോലീസ് വിഭാഗത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം . 114 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. സാജന്‍ അഞ്ചു സ്വര്‍ണം നേടി. 1997 നു ശേഷം ആദ്യമായാണ് സംസ്ഥാന പൊലിസ് വിഭാഗത്തില്‍ കേരളം ഒന്നാമതെത്തുന്നത്. പഞ്ചാബ് രണ്ടാം സ്ഥാനവും ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലിസ് റണ്ണറപ്പായി. അഖിലേന്ത്യ പോലീസ് ചാമ്പ്യഷിപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കേരളം രണ്ടാം സ്ഥാനത്തെത്തുന്നത്്. 158 പോയിന്റ് നേടിയ ബിഎസ്എഫിനാണ് കിരീടം. പഞ്ചാബ് മൂന്നാം സ്ഥാനം നേടി.
ഇന്നലെ നടന്ന 100 മീറ്റര്‍ ഫ്രീസ്റ്റെല്‍ നീന്തലില്‍ 52.53 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സാജന്‍ പ്രകാശ് മീറ്റ് റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി.
ചാമ്പ്യന്‍ഷിപ്പിലെ മികച്ച നീന്തല്‍ താരമായി സാജന്‍ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. 6 സ്വര്‍ണവും 2 വെങ്കലവുമാണ് കേരള പൊലിസിന് ലഭിച്ചത്.
















