കോയമ്പത്തൂര്‍: ഐ ലീഗിലെ നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈ സിറ്റി എഫ്സി ഇന്ന് മിനര്‍വ പഞ്ചാബിനെയും ഈസ്റ്റ് ബംഗാള്‍ ഗോകുലം കേരള എഫ്സിയെയും നേരിടും.
രണ്ട് മത്സരങ്ങളും വൈകിട്ട്് അഞ്ചിന് ആരംഭിക്കും. മിനര്‍വ പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ ചെന്നൈ സിറ്റിക്ക് ഐ ലീഗ് കിരീടം ശിരസിലേറ്റാം. തോറ്റാല്‍ കോഴിക്കോട്ട് നടക്കുന്ന ഈസ്റ്റ്് ബംഗാള്‍-ഗോകുലം മത്സരഫലത്തെ ആശ്രയിച്ചായിരിക്കും അവരുടെ സാധ്യത.
പത്തൊമ്പത് മത്സരങ്ങളില്‍ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ. ഈസ്റ്റ് ബംഗാള്‍ 39 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. ഈസ്റ്റ് ബംഗാളിന് ഗോകുലത്തെ തോല്‍പ്പിച്ചാലേ കിരീട സാധ്യതയുള്ളൂ. തോറ്റാല്‍ കിരീടം ചെന്നൈ സിറ്റിക്ക് സ്വന്തമാകും.
ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ഐസ്വാള്‍ എഫ്സി ചര്‍ച്ചില്‍ ബ്രദേഴ്സിനെയും നെറോക്ക, റിയല്‍ കശ്മീരിനെയും എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: